ദൃശ്യം 3 എപ്പോൾ എത്തും? മോഹൻലാൽ ചിത്രത്തെ കുറിച്ച് ജീത്തു ജോസഫ്
text_fieldsദൃശ്യം മൂന്നാംഭാഗത്തെ കുറിച്ചുളള വാർത്തകൾ നേരത്തെ പുറത്തു വന്നിരുന്നു. നിർമാതാവ് ആന്റണി പെരുമ്പാവൂരും സംവിധായകൻ ജീത്തു ജോസഫുമാണ് ചിത്രത്തെ കുറിച്ചുള്ള സൂചനകൾ നൽകിയത്. മൂന്നാംഭാഗം ഉണ്ടാകുമെന്ന് മാത്രമാണ് ഇരുവരും പറഞ്ഞത്.
ഇപ്പോഴിതാ ദൃശ്യം 3 എപ്പോൾ സംഭവിക്കുമെന്ന് വെളിപ്പെടുത്തുകയാണ് സംവിധായകൻ. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ചിത്രത്തെ കുറിച്ച് വ്യക്തമാക്കിയത്. നല്ല ആശയം കിട്ടിയാൽ ഉറപ്പായും ചെയ്യുമെന്നാണ് ജീത്തു ജോസഫ് പറയുന്നത്.
''ദൃശ്യം 3 നെക്കുറിച്ച് ആലോചിച്ചു നോക്കാൻ ആന്‍റണി പെരുമ്പാവൂർ സൂചിപ്പിച്ചിരുന്നു. നല്ല ആശയം കിട്ടിയാൽ ഉറപ്പായും ചെയ്യും. ത്രില്ലറുകൾ മാത്രം ചെയ്താൽ മടുപ്പാകും. ചെയ്തു നോക്കാൻ വ്യത്യസ്തമായ ആശയങ്ങളുണ്ട്. എന്നാൽ നിലവിൽ ഏറ്റെടുത്ത സിനിമകളിൽ നിന്ന് മാറാനുമാവില്ല. അതും തീർക്കണം.'' ജീത്തു ജോസഫ് പറഞ്ഞു
കൂമനാണ് ജീത്തു ജോസഫിന്റെ ഏറ്റവും പുതിയ ചിത്രം. ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ വിഭാഗത്തിൽപ്പെട്ട ചിത്രത്തിൽ ആസിഫ് അലിയാണ് നായകൻ. അനൂപ് മേനോൻ, ബാബുരാജ്, രഞ്ജി പണിക്കർ, മേഘനാഥൻ, ഹന്ന റെജി കോശി, ബൈജു സന്തോഷ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കേരള-തമിഴ്‌നാട് അതിർത്തി മേഖലയായ ഒരു മലയോര ഗ്രാമത്തിലെ പൊലീസ് സ്റ്റേഷനിലേക്ക് കർക്കശക്കാരനായ ഒരു പൊലീസ് ഉദ്യോഗസ്ഥൻ സ്ഥലം മാറി എത്തുന്നതും അവിടുത്തെ പലരുടേയും ജീവിതത്തെ കീഴ്മേൽ മറിക്കുന്നതുമാണ് കൂമന്‍റെ കഥാ ഇതിവൃത്തം. പൊലീസ് കോൺസ്റ്റബിൾ ഗിരിശങ്കർ എന്ന കഥാപാത്രത്തെയാണ് ആസിഫ് അലി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

