Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വക്കീൽ വേഷത്തിൽ മോഹൻലാൽ; 'നേര്' പുതിയ പോസ്റ്റർ പുറത്ത്

text_fields
bookmark_border
Jeethu josep and mohanlal Movie Neru Second Look poster Out
cancel

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'നേര്' എന്ന ചിത്രത്തിന്റെ മറ്റൊരു പോസ്റ്റര്‍ പുറത്തുവിട്ടു അണിയറപ്രവർത്തകർ. വക്കിൽ വേഷത്തിലുളള മോഹൻലാലിന്റെ ചിത്രമാണ് പോസ്റ്ററിലുളളത്.കോടതി മുറിക്കുള്ളിലാണ് ഈ ചിത്രത്തിന്റെ കൂടുതൽ ഭാഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്. ക്രിസ്മസ് അവധിക്കാലത്തിനു മുന്നോടിയായി ഡിസംബര്‍ ഇരുപത്തിയൊന്നിനാണ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.

വക്കീല്‍ വേഷത്തിലാണ് മോഹന്‍ലാല്‍ ഈ ചിതത്തില്‍ അഭിനയിക്കുന്നത്. ആ പ്രൊഫഷന് അനുയോജ്യമായ ഒരു പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. ഏറെ ഇടവേളക്കുശേഷമാണ് മോഹന്‍ലാല്‍ ഒരു വക്കീല്‍ കഥാപാതത്തെ അവതരിപ്പിക്കുന്നത്. ഏറെ വിജയം നേടിയ നിരവധി ചിത്രങ്ങളില്‍ മോഹന്‍ലാല്‍ വക്കീലായി എത്തിയിട്ടുണ്ട്. പൂര്‍ണ്ണമായും ഒരു കോര്‍ട്ട് റൂം ഡ്രാമയായി അവതരിപ്പിക്കുന്ന ഈ ചിത്രം നിയമത്തിന്റെ നൂലാമാലകളെ പ്രേക്ഷകക്കു മുന്നില്‍ റിയലിസ്റ്റിക്കായി കാഴ്ച്ചവക്കുന്നു. സംഘര്‍ഷവും. ഉദ്വേഗവും കോര്‍ത്തിണക്കി, ഒരു നിയമയുദ്ധത്തിന്റെ ചുരുളുകള്‍ നിവര്‍ത്തുകയാണ് ഈ ചിത്രത്തിലൂടെ ജീത്തു ജോസഫ്.

പ്രിയാമണിയാണ് ഈ ചിത്രത്തിലെ മറ്റൊരു സുപ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിദിഖ്, ജഗദീഷ്, അനശ്വരരാജന്‍, ഗണേഷ് കുമാര്‍, നന്ദു, ദിനേശ് പ്രഭാകര്‍, ശങ്കര്‍ ഇന്ദുചൂഡന്‍, ശാന്തി മായാദേവി, മാത്യുവര്‍ഗീസ്, കലേഷ്, കലാഭവന്‍ ജിന്റോ , രശ്മി അനില്‍, രമാദേവി, എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. ഈ ചിത്രത്തില്‍ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന ശാന്തി മായാദേവിയും ജീത്തു ജോസഫും ചേര്‍ന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

വിനായക് ശശികുമാറിന്റെ വരികള്‍ക്ക് വിഷ്ണു ശ്യാം ഈണം പകര്‍ന്നിരിക്കുന്നു. ഛായാഗ്രഹണം സതീഷ് ക്കുറുപ്പ്, എഡിറ്റിംഗ് വി.എസ്. വിനായക്,കലാസംവിധാനം - ബോബന്‍. കോസ്റ്റ്യും - ഡിസൈന്‍ - ലിന്റൊ ജീത്തു. മേക്കപ്പ് - അമല്‍ ചന്ദ്ര, നിശ്ചല ഛായാഗ്രഹണം - ബെന്നറ്റ് എം. വര്‍ഗീസ്.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ -സുഗീഷ് രാമചന്ദ്രന്‍. അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ് -സോണി.ജി. മ്പോളമന്‍, എസ്.എ. ഭാസ്‌ക്കരന്‍, അമരേഷ് കുമാര്‍, പ്രൊഡക്ഷന്‍ മാനേജേഴ്‌സ്-ശശി ധരന്‍ കണ്ടാണിശ്ശേരി പാപ്പച്ചന്‍ ധനുവച്ചപുരം, പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ് - പ്രണവ് മോഹന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - സിദ്ദു പനയ്ക്കല്‍, വാഴൂര്‍ ജോസ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Jeethu Joseph and mohanlal Movie Neru Second Look poster Out
Next Story