ജെ.സി ഡാനിയേൽ പുരസ്കാര സമർപ്പണം മാറ്റി
text_fieldsതിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് ഹാളിൽ ഇന്ന് വൈകിട്ട് നടത്താനിരുന്ന ജെ.സി ഡാനിയേൽ പുരസ്കാര സമർപ്പണം മാറ്റി. ടെലിവിഷൻ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് സമർപ്പണവും മാറ്റിവെച്ചിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
പുരസ്കാരം നൽകേണ്ട മുഖ്യമന്ത്രി പിണറായി വിജയനും സാംസ്കാരിക മന്ത്രി സജി ചെറിയാനും പി.ടി തോമസ് എം.എൽ.എയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കുന്ന സാഹചര്യത്തിലാണ് പുരസ്കാര സമർപ്പണം മാറ്റിയത്.
മലയാള ചലച്ചിത്രരംഗത്തെ ആയുഷ്കാല സംഭാവനക്കുള്ള 2020ലെ ജെ.സി. ഡാനിയേല്‍ പുരസ്കാരം പ്രശസ്ത പിന്നണി ഗായകന് പി. ജയചന്ദ്രനാണ് സമ്മാനിക്കുക. കേരള സർവകലാശാല സെനറ്റ് ഹാളിൽ ഇന്ന് വൈകിട്ട് ആറിന് പുരസ്കാര ചടങ്ങ് നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

