Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Jayasurya wins the Best Actor award for vellam movie
cancel
Homechevron_rightEntertainmentchevron_rightMovie Newschevron_rightപുരസ്​കാര നേട്ടം;...

പുരസ്​കാര നേട്ടം; ജയസൂര്യയ്ക്കൊപ്പം സന്തോഷം പങ്കിട്ട് വെള്ള'ത്തി​െൻറ അണിയറക്കാർ

text_fields
bookmark_border

'വെള്ള'ത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ച ജയസൂര്യക്കൊപ്പം സന്തോഷം പങ്കിട്ട് അണിയറക്കാർ. നിർമാതാക്കളായ രഞ്ജിത്ത് മണബ്രക്കാട്ടും, ജോസ്​കുട്ടി മഠത്തിലിന്റെ പിതാവായ ജോസ് ജോസഫും ചിത്രത്തിന്റെ സംവിധായകനായ പ്രജേഷ് സെന്നിനൊപ്പം ജയസൂര്യയുടെ വീട്ടിലെത്തി കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടു.


കോവിഡ് മഹാമാരിക്കിടെ സിനിമാ മേഖലയും തീയറ്റർ മേഖലയും പ്രതിസന്ധി നേരിടുന്ന സമയത്താണ്​ വെള്ളം റിലീസ്​ ചെയ്​തത്​. കോവിഡ്​ പ്രതിസന്ധികൾക്കിടയിലും തീയറ്ററുകളിൽ പ്രേക്ഷകരെ നിറച്ച ചിത്രമായിരുന്നു വെള്ളം. സംവിധായകൻ പ്രജേഷ്​ സെന്നിനൊപ്പമുള്ള ജയസൂര്യയുടെ രണ്ടാമത്തെ ചിത്രമാണ്​ വെള്ളം. ആദ്യ സിനിമയായ ക്യാപ്​ടനും മികച്ച നിരൂപക പ്രശംസ നേടിയിരുന്നു.

രണ്ട്​ സിനിമകളിലെ അഭിനയത്തിനും ജയസൂര്യക്ക്​ മികച്ച നടനുള്ള സംസ്​ഥാന അവാർഡും കിട്ടി. പ്രജേഷ്​ സെൻ-ജയസൂര്യ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മൂന്നാമത്തെ ചിത്രമാണ്​ 'മേരി ആവാസ്​ സുനോ'. ഷൂട്ടിങ്​ പൂർത്തിയാക്കിയ സിനിമ ഉടൻ തിയറ്ററുകളിൽ എത്തും.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JayasuryaBest Actorvellamstate award
News Summary - Jayasurya wins the Best Actor award for vellam movie
Next Story