Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightജയസൂര്യ, നാദിര്‍ഷ...

ജയസൂര്യ, നാദിര്‍ഷ സിനിമയുടെ ചിത്രീകരണം മുണ്ടക്കയത്ത്​

text_fields
bookmark_border
ജയസൂര്യ, നാദിര്‍ഷ സിനിമയുടെ ചിത്രീകരണം മുണ്ടക്കയത്ത്​
cancel

ജയസൂര്യ, ജാഫര്‍ ഇടുക്കി, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തി​െൻറ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും എറണാകുളം ലാല്‍ മീഡിയ സ്​റ്റ​ുഡിയോയില്‍ നടന്നു. അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സി​െൻറ ബാനറില്‍ അരുണ്‍ നാരായണ്‍ ആണ്​ സിനിമ നിർമിക്കുന്നത്​. ഛായാഗ്രഹണം

റോബി വര്‍ഗീസ്​ രാജ്. സുനീഷ് വരനാട് കഥയും തിരക്കഥയും സംഭാഷണവുമെഴുതുന്നു. സുജേഷ് ഹരിയുടെ വരികള്‍ക്ക് നാദിര്‍ഷയാണ്​ സംഗീതം പകരുന്നത്​. ഡിസംബര്‍ ആദ്യം ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ പ്രധാന ലോക്കേഷന്‍ കുട്ടിക്കാനം, മുണ്ടക്കയം എന്നിവിടങ്ങളിലാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യുസേഴ്സ്-ബാദുഷ,നാദിര്‍ഷ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-നന്ദു പൊതുവാള്‍, എഡിറ്റര്‍-

ഷമീര്‍ മുഹമ്മദ്, പശ്ചാത്തല സംഗീതം-ജാക്സ് ബിജോയ്, കല-സുജിത് രാഘവ്, മേക്കപ്പ്-പി.വി ശങ്കര്‍, വസ്ത്രാലങ്കാരം-അരുണ്‍ മനോഹര്‍, സ്റ്റില്‍സ്-ബിജിത്ത് ധര്‍മ്മടം, പരസ്യകല-ആനന്ദ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-സെെലക്സ് ഏബ്രാഹം, അസോസിയേറ്റ് ഡയറക്ടര്‍- വിജീഷ് അരൂര്‍, സൗണ്ട്-വിഷ്ണു ഗോവിന്ദ്, ശ്രീശങ്കര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- ഷമീജ് കൊയിലാണ്ടി, വാര്‍ത്ത പ്രചരണം-എ.എസ്. ദിനേശ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nadirshaactor jayasurya
News Summary - Jayasurya-Nadirsha movie will start soon
Next Story