Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightവെള്ളിത്തിരയിലെ ആദ്യ...

വെള്ളിത്തിരയിലെ ആദ്യ ജയൻ ഇവിടെയുണ്ട്...

text_fields
bookmark_border
jayasundar
cancel
camera_alt

 ജയസുന്ദർ

നേമം: പേയാട് മിന്നംകോട് സ്വദേശിയായ ജയൻ എന്ന ജയസുന്ദർ ഏറെ സന്തുഷ്​ടനാണ്, അനശ്വരനടനായ കൃഷ്ണൻ നായർ എന്ന ജയനൊപ്പം ഒരു ചലച്ചിത്രത്തിലെങ്കിലും അഭിനയിക്കാൻ സാധിച്ചു. ജയൻ എന്ന പേര് ആദ്യമായി വെള്ളിത്തിരയിൽ എഴുതിക്കാണിക്കുന്നത് എസ്. ജയസുന്ദറി​െൻറ (74) പേരായിരുന്നു.

1973ൽ ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത നാത്തൂൻ എന്ന സിനിമയിൽ അഭിനയിച്ച ജയസുന്ദർ ഓർക്കുന്നു ^'ആദ്യമായി ത​െൻറ പേരാണ്​ വെള്ളിത്തിരയിൽ 'ജയൻ' എന്ന് എഴുതിക്കാണിച്ചത്. എന്നാൽ ജയൻ എന്ന പേര് പ്രസിദ്ധമാകുന്നത് അനശ്വരനടൻ ജയ​െൻറ പേരിലായിരുന്നു.

ഉല്ലാസയാത്ര എന്ന ചിത്രത്തിലാണ് അദ്ദേഹവുമൊത്ത്​അഭിനയിച്ചത്. ചാലക്കുടി തുമ്പൂർമുഴി ആയിരുന്നു ലൊക്കേഷൻ. ഷൂട്ടിങ്​ ലൊക്കേഷനുകളിലും ജയൻ എന്നാണ് ജയസുന്ദർ അറിയപ്പെട്ടിരുന്നത്. കൃഷ്ണൻ നായർ എന്ന പേര് മാറി എത്തുന്നതും താരമൂല്യം നേടുന്നതും പിന്നീടുള്ള ചരിത്രം​'.

ടാക്‌സി ഡ്രൈവർ എന്ന സിനിമയിൽ ജീപ്പ് ഡ്രൈവറായി വന്നു. കണ്ണുകൾ എന്ന സിനിമയിൽ വില്ല​െൻറ വേഷം. 15 ചിത്രങ്ങളിൽ മാത്രമാണ് സാന്നിധ്യമായതെങ്കിലും അതിലെ വേഷങ്ങൾ ചെറുതായിരുന്നുവെങ്കിലും ജയസുന്ദറും സിനിമ ചരിത്രത്തിലെ ഭാഗമായി മാറി.

ചങ്ങനാശ്ശേരി പുഴവാതിലിലെ പ്രസിദ്ധമായ ലക്ഷ്മിപുരം കൊട്ടാരത്തിലെ അംഗമാണ് ഇദ്ദേഹം. ചെന്നൈയിൽ താമസമാക്കിയ ശേഷം 1971ൽ മിസ്​റ്റർ മദ്രാസും 72ലും 74ലും മിസ്​റ്റർ തമിഴ്‌നാടുമായി. നിരവധി വസ്ത്ര വ്യാപാര സ്ഥാപനങ്ങളുടെ മോഡലായി.

തുടർന്ന് കേരളത്തിൽ ജോലി ലഭിച്ചതോടുകൂടി തിരുവനന്തപുരം പേയാട് താമസമാരംഭിച്ചു. വാർധക്യ കാലത്തും യൗവനയുക്തമായ ജീവിതം കാത്തുസൂക്ഷിക്കുകയും ജയ​െൻറ ഓർമകളിൽ ജീവിക്കുകയും ചെയ്യുകയാണ് ജയസുന്ദർ എന്ന ജയൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Actor Jayan
News Summary - jayasundar remembering late actor jayan
Next Story