കുടവയറില്ല, തലയിൽ മുടി; ഇതായിരുന്നു ആൾവാർ കടിയാൻ നമ്പിക്കായി ആദ്യം പരിഗണിച്ച ലുക്ക്...
text_fieldsമണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവനിൽ നടൻ ജയറാമും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ആൾവാർ കടിയാൻ നമ്പി എന്ന കഥപാത്രത്തെയാണ് നടൻ അവതരിപ്പിച്ചത്. തലമൊട്ടയടിച്ച് കുടവയറുള്ള ജയറാമിന്റെ ലുക്ക് പ്രേക്ഷകരുടെ ഇടയിൽ ഏറെ ചർച്ചയായിരുന്നു. ഇപ്പോഴിതാ കഥാപാത്രത്തിനായി ആദ്യം പരിഗണിച്ച ലുക്ക് പങ്കുവച്ചിരിക്കുകയാണ് നടൻ ജയറാം. ഇൻസ്റ്റഗ്രാമിലൂടെയാണ് ചിത്രം പുറത്ത് വിട്ടിരിക്കുന്നത്
സിനിമയിൽ കണ്ട രൂപത്തിൽ നിന്ന് ഏറെ വ്യത്യസ്തമായ ലുക്കായിരുന്ന ആദ്യം കഥാപാത്രത്തിനായി പരിഗണിച്ചത്. കുറ്റിത്തലമുടിയും താടിയുമുള്ള ചെറുപ്പക്കാരനായ ലുക്കായിരുന്നു ആദ്യം. ജയറാമിന്റെ ചിത്രം പ്രേക്ഷകരുടെ ഇടയിൽ വൈറലായിട്ടുണ്ട്. സിനിമയിലുള്ള ലുക്കാണ് കഥാപാത്രത്തിന് അനുയോജ്യമെന്നാണ് പ്രേക്ഷകർ പറയുന്നത്.
കൽക്കിയുടെ പൊന്നിയിൻ സെൽവൻ എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രം ഇതിനോടകം തന്നെ ആഗോളതലത്തിൽ 400 കോടി നേടിയിട്ടുണ്ട്.
പത്താം നൂറ്റാണ്ടിൽ ചോള ചക്രവർത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന പ്രതിസന്ധികളും പോരാട്ടങ്ങളുമാണ് പൊന്നിയിൻ സെൽവത്തിന്റെ പ്രമേയം. ജയറാമിനെ കൂടാതെ വിക്രം, ഐശ്വര്യ റായ്, തൃഷ, ജയം രവി, കാര്‍ത്തി, റഹ്മാന്‍, പ്രഭു, ശരത് കുമാര്‍, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിതാ ദൂലിപാല, ജയചിത്ര എന്നിങ്ങനെ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്.