Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുംബൈയിലും ജയറാമിന്റെ മിമിക്രി ഹിറ്റ്! വിഡിയോ

text_fields
bookmark_border
Jayaram Mimicry Video Went Viral
cancel

മുംബൈയിലും മിമിക്രി കാണിച്ച് കൈയടി നേടി നടൻ ജയറാം. നടന്റെ കന്നഡ ചിത്രമായ ഗോസ്റ്റിന്റെ പ്രമോഷന്റെ ഭാഗമായി മുംബൈയിൽ എത്തിയപ്പോഴാണ് മിമിക്രി അവതരിപ്പിച്ചത്. ജയറാമിനൊപ്പം കന്നട താരം ശിവരാജ് കുമാറും ഉണ്ടായിരുന്നു.

നടൻ പ്രഭുവിനെയാണ് ജയറാം അവതരിപ്പിച്ചത്. ഇത് ഇപ്പോൾ അവസാനിപ്പിച്ചില്ലെങ്കിൽ നാളെ ചെന്നൈയിൽ ചെല്ലുമ്പോൾ പ്രഭു ചീത്ത വിളിക്കുമെന്ന് പറഞ്ഞാണ് മിമിക്രി അവസാനിപ്പിച്ചത്.

പൊന്നിയിൻ സെൽവൻ സിനിമയുടെ ഓഡിയോ ലോഞ്ചിൽ പ്രഭുവിനേയും സംവിധായകൻ മണിരത്നത്തേയും ജയറാം അനുകരിച്ചിരുന്നു. ഈ വിഡിയോ വൈറലായിരുന്നു.

എം.ജി ശ്രീനിവാസ് ആണ് ഗോസ്റ്റ് സംവിധാനം ചെയ്യുന്നത്. ആക്ഷൻ എന്റർടെയ്നറാണ് ചിത്രം. രജനി ചിത്രമായ ജയിലറിൽ ശിവരാജ് കുമാർ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഈ കഥാപാത്രം തെന്നിന്ത്യയിൽ കൈയടി നേടിയിരുന്നു. ജയിലറിന് ശേഷം പുറത്തുവരുന്ന ശിവരാജ് കുമാറിന്റെ ചിത്രമാണ് ഗോസ്റ്റ്.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Jayaram Mimicry Video Went Viral
Next Story