'ആ സിനിമകളുടെ പേര് നോക്കൂ, അത്തരമൊന്ന് നിങ്ങൾ കാണുമോ?' അക്ഷയ് കുമാർ ചിത്രങ്ങളെ വിമർശിച്ച് ജയ ബച്ചൻ
text_fieldsഅക്ഷയ് കുമാറിന്റെ 'ടോയ്‌ലറ്റ്: ഏക് പ്രേം കഥ', 'പാഡ്മാൻ' എന്നീ ചിത്രങ്ങളെ വിമർശിച്ച് മുതിർന്ന നടിയും സമാജ്‌വാദി പാർട്ടി എം.പിയുമായ ജയ ബച്ചൻ. സിനിമയെ 'ഫ്ലോപ്പുകൾ' എന്ന് വിളിക്കുകയും സിനിമ പേരുകളിൽ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. സ്വച്ഛ് ഭാരത് അഭിയാൻ സംരംഭത്തെ പിന്തുണച്ച ചിത്രമാണ് ടോയ്‌ലറ്റ്: ഏക് പ്രേം കഥ.
'ആ സിനിമയുടെ പേര് നോക്കൂ. ഇങ്ങനെയൊരു പേരുള്ള സിനിമ ഞാൻ ഒരിക്കലും കാണില്ല. ഇതൊരു പേരാണോ? നിങ്ങളിൽ എത്ര പേർ ഇങ്ങനെയൊരു പേരുള്ള സിനിമ കാണുമെന്ന് പറയൂ' -ഇന്ത്യ ടി.വി ഷീ കോൺക്ലേവിൽ ജയ ബച്ചൻ ചോദിച്ചു.
എന്നാൽ പരാമർശത്തിൽ ജയ ബച്ചനെതിരെ വിമർശനം ഉന്നയിച്ച് നിരവധിപ്പേരാണ് രംഗത്ത് വരുന്നത്. 'ടോയ്‌ലറ്റ് ഏക് പ്രേം കഥ, പാഡ്മാൻ തുടങ്ങിയ പേരുകളുള്ള സിനിമകൾ ആരും കാണില്ലെന്ന് ജയ ബച്ചൻ പറയുന്നു. എന്നാൽ ടോയ്‌ലറ്റ് ഏക് പ്രേം കഥ 216 കോടിയും പാഡ്മാൻ 191 കോടിയും കലക്ഷൻ നേടി. അഭിഷേകിന്റെ സിനിമകളേക്കാൾ വളരെ കൂടുതലാണ് ഇത്. അമിതാഭ് ബച്ചൻ പികു എന്ന സിനിമ ചെയ്തു, അവിടെ അദ്ദേഹം സംസാരിച്ചത് ടോയ്‌ലറ്റിനെക്കുറിച്ചാണ്'- ഒരാൾ അഭിപ്രായപ്പെട്ടു.
അക്രമം കുറഞ്ഞതും സാമൂഹിക പ്രസക്തിയുള്ളതുമായ സിനിമകൾ കാണാനാണ് നമ്മൾ ആഗ്രഹിക്കുന്നത്. ടോയ്‌ലറ്റുകളുടെ അഭാവം മൂലം ആർത്തവ ശുചിത്വത്തിൽ സ്ത്രീകൾ നേരിടുന്ന സാമൂഹിക പ്രശ്‌നങ്ങൾ എടുത്തുകാണിച്ച ചിത്രങ്ങളാണിവ. അത്തരം പ്രധാനപ്പെട്ട വിഷയങ്ങളിൽ ഇത്തരം അഭിപ്രായം പറയുന്നത് വിരോധാഭാസമാണെന്നും അക്ഷയ് കുമാറിന്‍റെ ആരാധകർ അഭിപ്രായപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

