Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right'ആലിയ ഭട്ടിനെ വേണം'!...

'ആലിയ ഭട്ടിനെ വേണം'! മാസ് ആക്ഷൻ ത്രില്ലിങ് രംഗങ്ങളുമായി സൗത്ത് സ്റ്റൈലിൽ ഷാറൂഖ് ഖാന്റെ 'ജവാൻ'- ട്രെയിലർ

text_fields
bookmark_border
Jawan trailer: Shah Rukh Khan hijacks trains, wants Alia Bhatt
cancel

ഷാറൂഖ് ഖാൻ, നയൻതാര, വിജയ് സേതുപതി എന്നിവർ പ്രധാനവേഷത്തിൽ എത്തുന്ന ജവാന്റെ ട്രെയിലർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. ഹിന്ദിയെ കൂടാതെ തമിഴ്, തെലുങ്ക് ഭാഷകളിൽ റിലീസിനെത്തുന്ന ജവാൻ ഒരു ആക്ഷൻ പാക്ക്ഡ് ചിത്രമായിരിക്കുമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. മാസ്, ത്രില്ലിങ് രംഗങ്ങളോടെയാണ് സംവിധായകൻ ആറ്റ്ലി ട്രെയിലർ ഒരുക്കിയിരിക്കുന്നത്.

ഒരു ട്രെയിൻ ഹൈജാക്ക് രംഗത്തോടെയാണ് ട്രെയിലർ ആരംഭിക്കുന്നത്. ഷാറൂഖിനൊപ്പം വിജയ് സേതുപതി, നയൻതാര, ദീപിക പദുകോൺ എന്നിവരും ട്രെയിലറിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. ഇരട്ട വേഷത്തിലാണ് ചിത്രത്തിൽ ഷാറൂഖ് ഖാൻ എത്തുന്നതെന്നുളള സൂചന‍യും ട്രെയിലർ നൽകുന്നുണ്ട്. വില്ലനായ വിജയ് സേതുപതിയേയും രണ്ട് ഗെറ്റപ്പുകളിൽ കാണാം. ജവാന്റെ ട്രെയിലർ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

റെഡ് ചില്ലീസ് എന്റര്‍ടെയ്ന്മെന്റിന്റെ ബാനറില്‍ ഗൗരി ഖാന്‍ നിര്‍മിക്കുന്ന ചിത്രം ഷാറൂഖിന്റെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രമാണ്. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം കേരളത്തിലും തമിഴ്‌നാട്ടിലും വിതരണത്തിനെത്തിക്കുന്നത്. തമിഴ്‌നാട്ടില്‍ റെഡ് ജയന്റ് മൂവീസും കേരളത്തില്‍ ഡ്രീം ബിഗ് ഫിലിംസുമാണ് ഡിസ്ട്രിബ്യുഷന്‍ പാര്‍ട്‌ണേഴ്‌സ്. അനിരുദ്ധാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.


Show Full Article
TAGS:Shah Rukh Khanjawanmovie newsBollywood News
News Summary - Jawan trailer: Shah Rukh Khan hijacks trains, fights for the country, wants 'Alia Bhatt'
Next Story