Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സണ്ണി ഡിയോളിന്റെ റെക്കോർഡ് ഇനി ഷാറൂഖ് ഖാന് ! ഇരട്ട നേട്ടവുമായി കിങ് ഖാൻ

text_fields
bookmark_border
‘Jawan’ topples ‘Gadar 2’, becomes highest grossing Hindi film ever in India
cancel

സണ്ണി ഡിയോൾ,അമീഷ പട്ടേൽ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി അനിൽ ശർമ സംവിധാനം ചെയ്ത ചിത്രമാണ് ഗദർ2. ആഗസ്റ്റ് 11 ന് തിയറ്ററുകളിൽ എത്തിയ ചിത്രം ഇന്ത്യയിൽ നിന്ന് മാത്രം 524 കോടി നേടിയിരുന്നു.

ഇപ്പോഴിതാ ഗദർ2ന്റെ ഇന്ത്യൻ ബോക്സോഫീസ് റെക്കോർഡ് മറികടന്നിരിക്കുകയാണ് ഷാറൂഖ് ഖാന്റെ ചിത്രങ്ങളായ ജവാനും പത്താനും. ഇതോടെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം എന്ന റെക്കോർഡ് ഷാറൂഖ് ഖാന് സ്വന്തമായിരിക്കുകയാണ്.

ഒരു ഇടവേളക്ക് ശേഷം എസ്.ആർ.കെ അഭിനയിച്ച ചിത്രമാണ് സിദ്ധാർഥ് ആനന്ദിന്റെ പത്താൻ. ജനുവരി 25 ന് തിയറ്ററുകളിലെത്തിയ ചിത്രം 654.28 കോടിയാണ് ഇന്ത്യയിൽ നിന്ന് ചിത്രം നേടിയത്. പത്താന്റെ ആഗോളകളക്ഷൻ 1,050.30 കോടിയാണ്.

പത്താന് പിന്നാലെ തിയറ്ററുകളിലെത്തിയ ഷാറൂഖിന്റെ ജവാനും റെക്കോർഡുകൾ ഭേദിച്ച് മുന്നോട്ട് കുതിക്കുകയാണ്. ഇതിനോടകം 587 കോടിയാണ് ഇന്ത്യയിൽ നിന്ന് നേടിയത്. സെപ്റ്റംബർ ഏഴിന് ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി എത്തിയ ചിത്രത്തിന്റെ ആഗോള കളക്ഷൻ 1043.21 കോടിയാണ്. കോളിവുഡ് സൂപ്പർ ഹിറ്റ് സംവിധായകൻ അറ്റ്ലിയാണ് ജവാൻ ഒരുക്കിയത്. നയൻതാര നായികയായി എത്തിയ ചിത്രത്തിൽ വിജയ് സേതുപതിയാണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ദീപിക പദുകോൺ, പ്രിയ മണി, സന്യ മൽഹോത്ര എന്നിവരും പ്രധാനവേഷത്തിൽ എത്തിയിരുന്നു. ജവാൻ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ‘Jawan’ topples ‘Gadar 2’, becomes highest grossing Hindi film ever in India
Next Story