Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Jawan OTT Release Date
cancel

ജവാന്‍റെ ഒ.ടി.ടി റിലീസ്​ കിങ്​ ഖാന്‍റെ ജന്മദിനത്തിലോ? സാധ്യതകൾ ഇങ്ങിനെ

text_fields
bookmark_border
ഷാരൂഖ്​ ഖാന്‍റെ ബ്ലോക്​ ബസ്റ്റർ ചിത്രമായ ജവാൻ ഒ.ടി.ടി റിലീസിന്​ ഒരുങ്ങുന്നെന്ന്​ സൂചന

ഷാരൂഖ്​ ഖാന്‍റെ ബ്ലോക്​ ബസ്റ്റർ ചിത്രമായ ജവാൻ ഒ.ടി.ടി റിലീസിന്​ ഒരുങ്ങുന്നെന്ന്​ സൂചന. റിലീസ്​ ചെയ്ത്​ 44 ദിവസം പിന്നിടുമ്പോൾ, ഇതുവരെയുള്ള ബോളിവുഡ് ബോക്സ് ഓഫീസ് റെക്കോർഡുകളെയെല്ലാം തകർത്ത് ഇപ്പോഴും തിയേറ്ററുകളിൽ ജൈത്രയാത്ര തുടരുകയാണ് ജവാൻ. സെപ്റ്റംബർ ഏഴിന് റിലീസ് ചെയ്ത മാസ് ആക്ഷൻ ചിത്രം ആഗോള ബോക്‌സ് ഓഫീസിൽ നിന്നും ഇതുവരെ കളക്റ്റ് ചെയ്തത് 1141.5 കോടിയാണ്​. ഈ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രമെന്ന റെക്കോർഡും ജവാൻ സ്വന്തമാക്കിയിരുന്നു. ഷാരൂഖിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമെന്ന പ്രത്യേകതയും ജവാനുണ്ട്.

ഒ.ടി.ടി പ്രേമികൾക്ക് സന്തോഷം നൽകുന്നൊരു വാർത്തയാണ് ജവാനുമായി ബന്ധപ്പെട്ട് ഇപ്പോൾ പുറത്തുവരുന്നത്. ഷാരൂഖ് ഖാൻ, നയൻതാര, ദീപിക പദുകോൺ, വിജയ് സേതുപതി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ആറ്റ്‌ലി സംവിധാനം ചെയ്ത ഈ ചിത്രം ഉടൻ തന്നെ ഒ.ടി.ടി പ്രീമിയറിനൊരുങ്ങുന്നു എന്നാണ് വാർത്ത. നെറ്റ്ഫ്ളിക്സാണ് ചിത്രത്തിന്റെ ഒ.ടി.ടി അവകാശം നേടിയിരിക്കുന്നത്​.

പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച്, ഷാരൂഖിന്റെ ജന്മദിനത്തോട് അനുബന്ധിച്ചാവും ചിത്രത്തിന്റെ ഒ.ടി.ടി റിലീസ്. ഷാരൂഖ് ആരാധകർക്ക് ഒരു പിറന്നാൾ സമ്മാനമെന്ന രീതിയിലാണ് നെറ്റ്ഫ്ളിക്സ് പ്രീമിയർ പ്ലാൻ ചെയ്യുന്നത് എന്നാണ് സൂചന. നവംബർ രണ്ടിനാണ് ഷാരൂഖ് ഖാന്റെ ജന്മദിനം. എന്നാൽ നെറ്റ്ഫ്ളിക്സ് ഇക്കാര്യം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Jawan OTT Release Date: When And Where To Watch Shah Rukh Khan Starrer On OTT
Next Story