Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightആദ്യദിനം 129.6 കോടി,...

ആദ്യദിനം 129.6 കോടി, രണ്ടാം ദിവസം 'ജവാൻ' നേടിയത്! പരിഹസിച്ചവർക്ക് ഷാറൂഖിന്റെ ഉഗ്രൻ മറുപടി

text_fields
bookmark_border
Jawan box office collection day 2: Shah Rukh Khan’s blockbuster grosses Rs 200 crore globally in just two days
cancel

ന്ത്യൻ സിനിമാ ലോകം ആഘോഷമാക്കുകയാണ് ഷാറൂഖ് ഖാന്റെ ജവാൻ. സെപ്റ്റംബർ ഏഴിന് തിയറ്ററുകളിൽ എത്തിയ ചിത്രം ഇന്ത്യൻ സിനിമയിൽ ഇതുവരെയുളള റെക്കോർഡുകൾ മറികടന്ന് മുന്നേറുകയാണ്. സിനിമ പുറത്തിറങ്ങി രണ്ട് ദിവസം കഴിയുമ്പോൾ 200 കോടിയാണ് ആഗോളതലത്തിൽ നേടിയിരിക്കുന്നത്.

129. 6 കോടിയാണ് ചിത്രത്തിന്റെ ഓപ്പണിങ് കളക്ഷൻ. സിനിമയുടെ അണിയറപ്രവർത്തകരാണ് കളക്ഷൻ റിപ്പോർട്ട് ഔദ്യോഗികമായി പുറത്തുവിട്ടത്. ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഓപ്പണിങ് കളക്ഷനാണിത്. 106 കോടിയായിരുന്നു ആഗോളതലത്തിൽ ഷാറൂഖ് ഖാൻ ചിത്രം പത്താൻ നേടിയത്.

രണ്ടാം ദിവസവും ജവാൻ നൂറ് കോടി നേടിയിട്ടുണ്ട്. 236 കോടിയാണ് രണ്ട് ദിവസത്തെ ആകെ കളക്ഷൻ. ഈ കുതിപ്പ് തുടരുകയാണെങ്കിൽ ഒരാഴ്ചക്കുള്ളിൽ തന്നെ ആഗോളതലത്തിൽ ജവാൻ 500 കോടി കടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ നിഗമനം.

ഷാറൂഖ് ഖാന്റെ മാസ് എന്റർടെയ്നറാണ് ജവാൻ. ചിത്രത്തിൽ കിങ് ഖാൻ വ്യത്യസ്തമായ ഗെറ്റപ്പുകളിൽ എത്തുന്നുണ്ട്. റെഡ് ചില്ലീസിന്റെ ബാനറില്‍ ഗൗരി ഖാനും ഗൗരവ് വര്‍മയും ചേര്‍ന്ന് നിര്‍മിച്ചിരിക്കുന്നത്. നയന്‍താര, വിജയ് സേതുപതി, പ്രിയാമണി, യോഗി ബാബു എന്നിവരും ചിത്രത്തിലുണ്ട്. ദീപിക പദുകോണ്‍, സഞ്ജയ് ദത്ത് എന്നിവര്‍ കാമിയോ റോളിൽ എത്തുന്നുണ്ട്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shah Rukh Khanjawan
News Summary - Jawan box office collection day 2: Shah Rukh Khan’s blockbuster grosses Rs 200 crore globally in just two days
Next Story