ജൂനിയർ എൻ.ടി.ആറിനൊപ്പം ജാൻവി കപൂർ; തെലുങ്കിൽ അരങ്ങേറ്റത്തിനൊരുങ്ങി നടി
text_fieldsബോളിവുഡ് താരം ജാൻവി കപൂർ തെലുങ്കിൽ അരങ്ങേറ്റത്തിനൊരുങ്ങുന്നു. എൻ.ടി.ആർ 30 എന്ന ചിത്രത്തിലൂടെയാണ് തുടക്കം. നടിക്ക് പിറന്നാൾ ആശംസ നേർന്നു കൊണ്ടാണ് ഇക്കാര്യം അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. "NTR30-ൻ്റെ തീവ്ര ലോകത്ത് കൊടുങ്കാറ്റിലെ ശാന്തതയാണവൾ. ജന്മദിനാശംസകൾ, ജാൻവി കപൂറിന് സ്വാഗതം", ഫസ്റ്റ്ലുക്ക് പോസ്റ്ററിനോടൊപ്പ് കുറിച്ചു.
ജാൻവിയുടെ ടോളിവുഡ് പ്രവേശനം നേരത്തെ തന്നെ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. എന്നാൽ ഇപ്പോൾ അണിയറപ്രവർത്തകർ ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചിരിക്കുകയാണ്.
ജനത ഗാരേജിന് ശേഷം ജൂനിയർ എൻ.ടി.ആറും കൊരട്ടാല ശിവയുമായി വീണ്ടും ഒന്നിക്കുന്ന ചിത്രമാണ്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.
യുവസുധ ആർട്സ്, എൻടിആർ ആർട്സ് എന്നിവയുടെ ബാനറിൽ മിക്കിലിനേനി സുധാകറും ഹരികൃഷ്ണ കെയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ശ്രീകർ പ്രസാദാണ് എഡിറ്റർ. രത്‌നവേലു ഛായാഗ്രഹണവും സാബു സിറിലുമാണ് പ്രൊഡക്ഷൻ ഡിസൈനും നിർവഹിക്കുന്നു. ആക്ഷൻ എന്റർടെയ്നർ ആയ ചിത്രം അവതരിപ്പിക്കുന്നത് നന്ദമുരി കല്യാൺ റാം ആണ്. 2024 ഏപ്രിൽ 5 ന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

