കോമഡി എന്റര്ടെയ്നർ 'ജാനേമൻ' നവംബറിൽ തീയേറ്ററുകളിലേക്ക്
text_fieldsമലയാളത്തി യുവ താരനിര അണിനിരക്കുന്ന സമ്പൂർണ്ണ കോമഡി എന്റര്‍ടെയ്നറായ ജാനേമൻ നവംബറിൽ തീയേറ്ററുകളിലെത്തും. ലാൽ, അർജുൻ അശോകൻ, ബാലു വർഗീസ്, ഗണപതി, ബേസിൽ ജോസഫ്, സിദ്ധാർഥ് മേനോൻ, അഭിരാം രാധാകൃഷ്ണൻ, റിയ സൈറ, ഗംഗ മീര, സജിൻ ഗോപു, ചെമ്പിൽ അശോകൻ എന്നിവരെ കൂടാതെ ധാരാളം പുതുമുഖങ്ങളും സിനിമയിൽ അഭിനയിക്കും.
ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ചിദംബരം ആണ്. വിഷ്ണു തണ്ടാശേരി ആണ് ഛായാഗ്രഹണം. വികൃതി എന്ന സിനിമക്ക് ശേഷം ചീയേഴ്സ് എൻറർടെയിൻമെൻറിെൻറ ബാനറില്‍ ലക്ഷ്മി വാര്യര്‍, ഗണേഷ് മേനോൻ, സജിത്ത് കൂക്കള്‍, ഷോൺ ആൻ്റണി എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. സഹനിർമ്മാതക്കൾ സലാം കുഴിയിൽ, ജോൺ P എബ്രഹാം. സഹ രചന സപ്നേഷ് വരച്ചൽ, ഗണപതി.
സംഗീതം ബിജിബാല്‍, എഡിറ്റര്‍ കിരണ്‍ദാസ്, കോസ്റ്റ്യും മാഷര്‍ ഹംസം, കലാസംവിധാനം വിനേഷ് ബംഗ്ലാന്‍, മേക്കപ്പ് ആര്‍ജി വയനാടന്‍, സ്റ്റില്‍ വിവി ചാര്‍ലി, പ്രൊഡക്ഷന്‍ കണ്ട്രോളര് പി.കെ ജിനു, സൗണ്ട് മിക്സ് എംആര്‍ രാജാകൃഷ്ണന്, സൗണ്ട് ഡിസൈന്‍ വിക്കി, കിഷന്(സപ്താ റെക്കോര്‍ഡ്സ്), വിഎഫ്എക്സ് കൊക്കനട്ട് ബഞ്ച്, പി.ആര്.ഒ ആതിര ദില്‍ജിത്ത്, ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് പി.ആര് വൈശാഖ് സി വടക്കേവീട് എന്നിവരാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

