ജനനായകൻ സെൻസറിങ് പ്രതിസന്ധി; വിജയ്‌യുടെ 'തെരി' റീ റിലീസ് മാറ്റിവെച്ചു
text_fields'തെരി' ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ
ഇളയദളപതി വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രമായ ജനനായകന്റെ സെൻസറിങ് പ്രതിസന്ധിക്കിടെ റീ റിലീസ് പ്രഖ്യാപിച്ച 'തെരി' ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചു. തിങ്കളാഴ്ചയാണ് തെരിയുടെ റീ റിലീസ് തിയതി നിർമാതാക്കൾ പ്രഖ്യാപിച്ചത്. എന്നാൽ പുതിയ ചിത്രം ജനനായകന്റെ പൊങ്കൽ റിലീസിന്റെ തിയതി മാറ്റിയതിനെ തുടർന്നാണ് തെരിയുടെ റീ റിലീസ് മാറ്റിയത്.
വരാനിരിക്കുന്ന മറ്റു ചിത്രങ്ങളുടെ നിർമാതാക്കൾ അഭ്യർത്ഥിച്ചത് പ്രകാരമാണ് തെരിയുടെ റിലീസ് മാറ്റിവെക്കാൻ ഞങ്ങൾ തീരുമാനിച്ചതെന്ന് വി ക്രിയേഷൻസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി. 'ജനനായകനെ കൂടാതെ മറ്റ് സിനിമകളും ഇതേ ഉത്സവകാല ബോക്സ് ഓഫീസുകൾ ലക്ഷ്യം വെക്കുന്നുണ്ടെന്നും ആ ചിത്രങ്ങളുടെ നിർമാതാക്കൾ എന്നോട് അഭ്യർത്ഥിച്ചതിനെ തുടർന്നാണ് റീലിസ് മാറ്റിവെക്കുന്നതെന്നും തെരിയുടെ നിർമാതാവായ കലൈപുലി എസ് തനു' ചൊവ്വാഴ്ച ചെന്നൈയിൽ മാധ്യമങ്ങളോട് പറഞ്ഞു. 2016ൽ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ചിത്രത്തിന്റെ റീ റിലീസ് ജനുവരി 15നായിരുന്നു തീരുമാനിച്ചിരുന്നത്.
അച്ഛൻ- മകളുടെ ബന്ധം പറയുന്ന ചിത്രമായ തെരി സംവിധാനം ചെയ്തിരിക്കുന്നത് അറ്റ്ലിയാണ്. സിനിമയിൽ വിജയ്‌ക്കൊപ്പം സാമന്ത, എമി ജാക്സൻ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ബേബി ജോൺ എന്ന പേരിൽ സിനമയുടെ ഹിന്ദി പതിപ്പും പിന്നീട് പുറത്തിറക്കിയിട്ടുണ്ട്. വരുൺ ധവാൻ, കീർത്തി സുരേഷ്, വമിഖ തുടങ്ങിയവരാണ് ഇതിൽ അഭിനയിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

