കലന്തൻ ബഷീറിന്‍റെ 'ജാനകിക്കാട് പോലീസ് സ്റ്റേഷൻ' റിലീസ് ചെയ്തു
text_fieldsനാഷനൽ ഹ്യൂമൻ റൈറ്റ്സ് ആൻഡ് ആന്റി കറപ്ഷൻ ഫോഴ്സ് കേരള പൊലീസിന്റെ സഹായത്തോടെ നിർമിച്ച ചിത്രമാണ് 'ജാനകിക്കാട് പോലീസ് സ്റ്റേഷൻ'. മമ്മൂട്ടി, മോഹൻലാൽ, ദിലീപ്, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ടോവിനോ തോമസ്, ആസിഫ് അലി, രമേശ് പിഷാരടി എന്നിവരുടെ സോഷ്യൽ മീഡിയ പേജ് മുഖേനയാണ് ഷോർട്ട് മൂവി റിലീസ് ചെയ്തത്. മനോരമ മ്യൂസിക്കിലൂടെ കാണുവാൻ കഴിയും.
ഡ്രഗ്സ്സ് മാഫിയക്ക് അടിമയാകുന്ന യുവതലമുറയുടെ കുടുംബ ബന്ധങ്ങളിൽ വലിയ ആഘാതത്തിൽ ഏൽക്കുന്ന മുറിവുകളാണ് ചിത്രത്തിന് ഇതിവൃത്തം. ഇമോഷണൽ ത്രില്ലർ ഴോണറിലാണ് കഥ പറഞ്ഞിരിക്കുന്നത്. നിരവധി വൈകാരിക മുഹൂർത്തങ്ങൾ കൊണ്ട് പ്രേക്ഷകരുടെ മനസ്സിനെ പിടിച്ചുലക്കുന്ന ഷോർട്ട് മൂവിയാണിത്.
അഡ്വക്കറ്റ് ഡോ.കെ വിജയരാഘവൻ( നാഷണൽ ചെയർമാൻ എൻ എച് ആർ എ സി എഫ് ) പുട്ട വിമലാദിത്യ ഐ.പി.എസ്
(ഡി ഐ ജി & കമ്മീഷണർ ഓഫ് പോലീസ്, കൊച്ചി സിറ്റി), പി.രാജ് കുമാർ (അസിസ്റ്റന്റ് കമ്മീഷൻ ഓഫ് പൊലീസ്), വിനോദ് കുമാർ മോട്ടോർ (വെഹിക്കിൾ ഇൻസ്പെക്ടർ), എൻ. എം. ബാദുഷ (സിനിമ നിർമാതാവ് ) തുടങ്ങി സിനിമാരംഗത്തെ പ്രമുഖരും പങ്കെടുത്തു.
എഡിറ്റിങ് ബെൻ ഷെറിൻ. ബി. മ്യൂസിക് പ്രദീപ് ടോം. ശ്രീജിത്ത് നായർ ഡി ഒ പി കൈകാര്യം ചെയ്തിരിക്കുന്നു. സി.ആർ. സലിം, ടോഷ് ക്രിസ്റ്റി, ബാലാജി ശർമ, ബാലൻ പാറക്കൽ, കലന്തൻ ബഷീർ, ബെൻ ഷെറിൻ. അജിതൻ, നുജൂമ്, അശോക് കൃഷ്ണ, സന്തോഷ് വയനാട്, നാരായണൻ പന്തിരിക്കര, അൻമോക്സ് എയ്ഞ്ചൽ, ജിമ്മി ജസ്, ബഷീർ കോട്ടപ്പുറം, എമിർ സിയ സഹീർ, എഎൻവി എന്നിവർ അഭിനയിച്ചിരിക്കുന്നു. പി ആർ ഒ എം കെ ഷെജിൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

