'യഥാർഥ നേതാവിന്‍റെ ഉദയം അധികാരത്തിന് വേണ്ടിയല്ല, ജനങ്ങൾക്ക് വേണ്ടി'; അവസാന ചിത്രത്തിൽ വിജയ് പൊലീസ് വേഷത്തിൽ
text_fieldsവിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ജന നായകന്‍’. ഇതാ താരത്തിന്‍റെ പിറന്നാൾ ദിനത്തിൽ അവസാന ചിത്രത്തിന്‍റെ ടീസർ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. കെ.വി.എൻ പ്രൊഡക്ഷൻസാണ് യൂട്യൂബിലൂടെ ടീസർ പങ്കിട്ടത്. ചിത്രത്തിൽ പൊലീസ് ഉദ്യോഗസ്ഥനായാണ് വിജയ് എത്തുന്നതെന്ന് ടീസർ വ്യക്തമാക്കുന്നു.
'എൻ നെഞ്ചിൽ കുടിയിരിക്കും' എന്ന നടന്‍റെ വാക്കുകൾക്ക് ശേഷം 'യഥാർഥ നേതാവിന്‍റെ ഉദയം അധികാരത്തിന് വേണ്ടിയല്ല, ജനങ്ങൾക്ക് വേണ്ടിയാണ്' എന്ന് എഴുത്തോടെയാണ് ടീസർ ആരംഭിക്കുന്നത്. പിന്നീടാണ് പൊലീസ് വേഷത്തിൽ താരത്തെ കാണിക്കുന്നത്. വിഡിയോക്ക് വൈകാരികമമായ കമന്‍റുകളാണ് ആരാധകരുടെ ഭാഗത്തുനിന്ന് ലഭിക്കുന്നത്. മൂന്ന് മില്യണിലധികം പേരാണ് ഇതുവരെ വിഡിയോ കണ്ടത്.
എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ജന നായകൻ വിജയ്യുടെ 69-ാമത്തെ ചിത്രമാണ്. പൂജ ഹെഡ്ജെയാണ് നായികാവേഷത്തിലെത്തുന്നത്. മമിത ബൈജു മറ്റൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. പ്രകാശ് രാജ്, ബോബി ഡിയോൾ എന്നിവരും മറ്റ് റോളുകളിലെത്തുന്നു. പ്രഖ്യാപന വേളയില്‍ 2025 ഒക്ടോബറില്‍ ജന നായകന്‍ റിലീസ് ചെയ്യാന്‍ പദ്ധതി ഇട്ടിരുന്നു. പിന്നീട് 2026 ജനുവരി ഒമ്പത് ആണ് റിലീസ് തിയതിയെന്ന് ചിത്രത്തിന്റെ നിര്‍മാതാക്കളായ കെ.വി.എന്‍ പ്രൊഡക്ഷന്‍സ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

