
'ഇവിടെ നോട്ടും നിരോധിക്കും, വേണ്ടി വന്നാല്‍ വോട്ടും നിരോധിക്കും, ഒരുത്തനും ചോദിക്കില്ല'; ജന ഗണ മന ട്രെയിലർ പുറത്ത്
text_fieldsസൂപ്പർഹിറ്റ് ചിത്രം ഡ്രൈവിങ് ലൈസൻസിന് ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഏറ്റവും പുതിയ ചിത്രമായ ജന ഗണ മനയുടെ ട്രെയ്ലര് പുറത്ത്. ക്വീന്‍ എന്ന സിനിമയ്ക്ക് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ്. ഷാരിസ് മുഹമ്മദ് ആണ് സിനിമയുടെ രചന. ക്യാമറ സുദീപ് ഇളമണ്‍, സംഗീതം ജെക്സ് ബിജോയ്.
'ഇവിടെ നോട്ടും നിരോധിക്കും, വേണ്ടി വന്നാല്‍ വോട്ടും നിരോധിക്കും, ഒരുത്തനും ചോദിക്കില്ല, കാരണം ഇത് ഇന്ത്യയല്ലേ,' എന്ന ഡയലോഗാണ് ട്രെയിലർ ഇറങ്ങിയതിന് പിന്നാലെ ചർച്ചയാകുന്നത്. നേരത്തെ ടീസർ ഇറങ്ങിയപ്പോൾ 'ഗാന്ധിയെ കൊന്നതിന് രണ്ട് പക്ഷമുള്ള നാടാ സാറേ ഇത്' എന്ന ഡയലോഗ് ശ്രദ്ധിക്കപ്പെട്ടിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
