Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അവതാർ വീണ്ടും തിയറ്ററുകളിൽ കാണാം, റിലീസിങ് തീയതി പുറത്ത്

text_fields
bookmark_border
ചിത്രത്തിന്റെ രണ്ടാ ഭാഗം പുറത്ത് വരാൻ ത‍യാറെടുക്കുകയാണ്
James Cameron’s Avatar to re-release in India on September 23
cancel

ലോക സിനിമ ആഘോഷമാക്കിയ ചിത്രമായിരുന്നു ജെയിംസ് കാമറൂണിന്റെ അവതാർ. 2009 ൽ റിലീസ് ചെയ്ത സയൻസ് ഫിക്ഷൻ ചിത്രമായ അവതാർ വീണ്ടും തിയറ്ററുകളിൽ എത്തുകയാണ്. റി മാസ്റ്റർ ചെയ്ത പതിപ്പാണ് റിലീസിന് ഒരുങ്ങുന്നത്. സെപ്റ്റംബർ 23നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നത്.

4കെ എച്ച് ഡി ആറിലേക്ക് (ഹൈ ഡൈനൈമിക് റേഞ്ച്) റീ മാസ്റ്റര്‍ ചെയ്‍ത പതിപ്പാണ് തിയറ്ററുകളിൽ എത്തുന്നത്. ഏറെ പ്രതീക്ഷയേടെയാണ് ചിത്രത്തിന്റെ റി റിലീസിനെ അണിയറ പ്രവർത്തകർ നോക്കി കാണുന്നത്. വീണ്ടും ബോക്സ് ഓഫീസിൽ നേട്ടമുണ്ടാക്കുമെന്നാണ് നിർമാതാക്കളുടെ പ്രതീക്ഷ.

ചിത്രത്തിന്റെ രണ്ടാ ഭാഗം പുറത്തു വരാൻ ത‍യാറെടുക്കുകയാണ്. ഡിസംബർ 16 ആണ് രണ്ടാം ഭാഗമായ അവതാര്‍ ദ് വേ ഓഫ് വാട്ട് തിയറ്ററുകളിൽ എത്തുന്നത്. അവതാര്‍ 3 ന്‍റെ ചിത്രീകരണവും പൂര്‍ത്തിയായിട്ടുണ്ട്. 2024 ഡിസംബര്‍ 20 നാകും റിലീസ്.

ജെയിംസ് കാമറൂണിന്‍റെ കഥക്ക് അദ്ദേഹവും ജോഷ് ഫ്രൈഡ്മാനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സ്വന്തം നിര്‍മ്മാണ കമ്പനിയായ ലൈറ്റ്സ്റ്റോം എന്‍റര്‍ടെയ്ന്‍‍മെന്‍റിന്‍റെ ബാനറില്‍ ജെയിംസ് കാമറൂണും ടി എസ് ജി എന്‍റര്‍ടെയ്ന്‍‍മെന്‍റും ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്. 20ത്ത് സെഞ്ചുറി സ്റ്റുഡിയോസാണ് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ എത്തിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - James Cameron’s Avatar to re-release in India on September 23
Next Story