വാരണാസിയുടെ ഷൂട്ടിങ് ലൊക്കേഷനിലേക്ക് തന്നെ ക്ഷണിക്കുമോ എന്ന് എസ്.എസ്. രാജമൗലിയോട് ജെയിംസ് കാമറൂൺ
text_fieldsഇന്ത്യൻ സിനിമാലോകത്തെയും ആരാധകരെയും ആവേശത്തിലാഴ്ത്തി സോഷ്യൽമിഡിയയിൽ ഒരു വിഡിയോ ശ്രദ്ധേയമാകുകയാണ്. ഇന്ത്യയിലെ ജനപ്രിയ സംവിധായകൻ എസ്.എസ്. രാജമൗലിയും ലോകപ്രശസ്ത സംവിധായകൻ ജെയിംസ് കാമറൂണും തമ്മിലുളള അഭിമുഖമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.വിഡിയോ കോൺഫറൻസ് വഴിയാണ് അഭിമുഖം നടന്നത്. വിഡിയോയിൽ അവതാർ ഹൈദരബാദ് ഐമാക്സ് തിയറ്ററിൽ ഒരു വർഷത്തിലെറെ പ്രദർശിപ്പിച്ചതും ചിത്രത്തിന്‍റെ സാങ്കതികതയും സിനിമയുടെ പ്രാധാന്യവും കഥ പറച്ചിൽ ശൈലിയെയും രാജമൗലി പ്രശംസിക്കുന്നുണ്ട്.
ജെയിംസ് കാമറൂൺ രാജമൗലിയുടെ വരാനിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ വാരണാസിയെ കുറിച്ചും സംസാരിക്കുന്നുണ്ട് വാരാണസിയുടെ ഷൂട്ടിങ് ലൊക്കേഷനിലേക്ക് തന്നെ ക്ഷണിക്കുമോ എന്ന് ജെയിംസ് കാമറൂൺ ചോദിക്കുന്നുണ്ട്. രാജമൗലിയുടെ സിനിമാറ്റിക് കാഴ്ചപ്പാടിനെയും കഥപറച്ചിലിനുള്ള കഴിവുകളെയും അദ്ദേഹം പ്രശംസിക്കുന്നു. രാജമൗലിയുടെ സിനിമകളുടെയും ഇന്ത്യൻ സിനിമയുടെയും ചിത്രീകരണ സ്ഥലങ്ങൾ നേരിട്ട് സന്ദർശിക്കാനുള്ള ആഗ്രഹവും അദ്ദേഹം പ്രകടിപ്പിച്ചു.
ജനപ്രിയ പരമ്പരയായ അവതാറിന്‍റെ മൂന്നാംഭാഗമായ 'അവതാർ ഫയർ ആൻഡ് ആഷ്' ഡിസംബർ 19ന് റിലീസ് ചെയ്യാനിരിക്കുകയാണ്. അവതാർ ചിത്രങ്ങളുടെ ഇന്ത്യയുടെ വലിയ ആരാധകവൃന്ദം കണക്കിലെടുത്ത് ചിത്രം ഇന്ത്യയിൽ വൻതോതിൽ റിലീസ് ചെയ്യാനാണ് പദ്ധതിയിടുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, കന്നഡ എന്നി അഞ്ച് ഭാഷകളിലായാണ് ചിത്രം പുറത്തിറക്കുന്നത്. ചിത്രത്തിനെ പ്രമോഷന്‍റെ ഭാഗമായിട്ടാണ് രാജമൗലിയും ജെയിംസ് കാമറൂണും തമ്മിലുളള അഭിമുഖം നടന്നത്.
തെലുങ്ക് സൂപ്പർ താരം മഹേഷ് ബാബുവിനെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വാരണാസി . ചിത്രത്തിന്‍റെ ബഡ്ജറ്റ് 1000 കോടിയിലധികമാമെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന വിവരം. 2027 ൽ തിയറ്ററിലെത്തുന്ന ചിത്രത്തിൽ പ്രിയങ്ക ചോപ്ര,പൃഥ്വിരാജ് സുകുമാരൻ തുടങ്ങി വമ്പൻ നിരയാണ് അണിനിരക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

