രജനിക്കൊപ്പം കളംനിറയാൻ സുരാജ് വെഞ്ഞാറമൂട്; 'ജയിലർ 2'ലെ 'ദിലീപി'ന്റെ ക്യാരക്ടർ പ്രൊമോ പുറത്ത്
text_fieldsസിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രജനീകാന്ത് - നെൽസൺ ചിത്രം 'ജയിലർ 2'ലെ സുരാജ് വെഞ്ഞാറമൂടിന്റെ ക്യാരക്ടർ പ്രൊമോ വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ചിത്രത്തിൽ 'ദിലീപ്' എന്ന ശ്രദ്ധേയമായ കഥാപാത്രത്തെയാണ് മലയാളികളുടെ പ്രിയതാരം അവതരിപ്പിക്കുന്നത്. എന്നാൽ ഈ കഥാപാത്രത്തിന്റെ കൂടുതൽ വിവരങ്ങൾ സസ്പെൻസായി തന്നെ നിലനിർത്തിയിരിക്കുകയാണ് അണിയറപ്രവർത്തകർ.
തികച്ചും വ്യത്യസ്തമായ ഗെറ്റപ്പിലാണ് 35 സെക്കൻഡ് ദൈർഘ്യമുള്ള ഗ്ലിംപ്സ് വീഡിയോയിൽ സുരാജ് എത്തുന്നത്. സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറിന്റെ മാസ്സ് പശ്ചാത്തല സംഗീതം കൂടി ചേരുന്നതോടെ ഈ പ്രൊമോ വീഡിയോ ഇതിനകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. ബോക്സ് ഓഫീസിൽ ചരിത്രം സൃഷ്ടിച്ച ആദ്യ ഭാഗത്തിന്റെ തുടർച്ചയായി ഒരുങ്ങുന്ന ചിത്രമായതിനാൽ വലിയ ആവേശത്തോടെയാണ് സിനിമാലോകം പുതിയ അപ്‌ഡേറ്റുകൾ ഏറ്റെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

