ജയിലർ 2 ഒടിടിയിലെത്തുക 30 മിനിറ്റ് അധിക ദൃശ്യങ്ങളോടെ; മോഹൻലാലിന്റെ അൺകട്ട് സീനുകൾ ഉൾപ്പെടെ ഉണ്ടാകുമെന്ന് റിപ്പോർട്ട്
text_fieldsറെക്കോഡുകൾ തകർത്ത് മുന്നേറുകയാണ് രജനീകാന്ത് ചിത്രം ജയിലർ 2. ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചതിനു പിന്നാലെ ഇപ്പോൾ ചർച്ചയാകുന്നത് ചിത്രത്തിന്റെ അൺകട്ട് വേർഷനാകുമോ ഒടിടിയിൽ വരിക എന്നതാണ്. മോഹൻലാലിന്റേതടക്കം തിയേറ്ററിൽ കാണിക്കാത്ത പല ഭാഗങ്ങളും ഒടിടിയിൽ ഉണ്ടാകുമെന്നാണ് റിപ്പോട്ടുകൾ പറയുന്നത്. ഒടിടിയിൽ പ്രദർശിപ്പിക്കുമ്പോൾ ജയിലർ 2വിന് ഏകദേശം മുപ്പത് മിനുറ്റോളം അധിക ദൈർഘ്യം ഉണ്ടാകുമെന്നാണ് പറയുന്നത്.
ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്നുമായി 800 കോടിയാണ് നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത സിനിമ കൈക്കലാക്കിയത്. സൂപ്പർ സ്റ്റാർ രജനികാന്തിനെ കൂടാതെ വിജയ് സേതുപതി, മോഹൻലാൽ, ഋതിക് റോഷൻ, സുരാജ് വെഞ്ഞാറമൂഡ് എന്നിങ്ങനെ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്.
മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മോഹൻലാൽ കഥാപാത്രം മാത്യു ഏതാനും ഭാഗങ്ങളിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. താരത്തിന്റെ ഭാഗങ്ങൾ കട്ട് ചെയ്തതിനു പിന്നാലെ വലിയ വിമർശനങ്ങളാണ് ഉയർന്നത്. എന്നാൽ ഒടിടിയിലെത്തുമ്പോൾ മോഹൻലാലിന്റെ ഭാഗങ്ങൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. നവംബർ 2നാണ് ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ആമസോൺ പ്രൈമാണ് സിനിമയുടെ ഒടിടി അവകാശം നേടിയത്.

