Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ജയിലർ 2'ൽ തിളങ്ങി മറ്റൊരു മലയാളി താരവും; വമ്പൻ താരനിരക്കൊപ്പം ജനശ്രദ്ധ നേടി യുവനടി ചൈത്ര

text_fields
bookmark_border
ജയിലർ 2ൽ തിളങ്ങി മറ്റൊരു മലയാളി താരവും; വമ്പൻ താരനിരക്കൊപ്പം ജനശ്രദ്ധ നേടി യുവനടി ചൈത്ര
cancel

സ്റ്റൈൽ മന്നൻ രജനീകാന്തിന്റെ ബിഗ് ബജറ്റ് ചിത്രം 'ജയിലർ 2' ൽ മോഹൻലാൽ ഉൾപ്പെടെയുള്ള മലയാളി താരനിരയോടൊപ്പം ജനശ്രദ്ധ നേടി മറ്റൊരു താരവും. മുൻ താരങ്ങളോടൊപ്പം ആരും ശ്രദ്ധിക്കാതെ പോയ യുവനടിയെ കണ്ടെത്തിയിരിക്കുകയാണ് ആരാധകർ. കോഴിക്കോട് സ്വദേശിനി ചൈത്ര പ്രവീണാണ് ചിത്രത്തിൽ അഭിനയിച്ചിട്ടുള്ളത്. ഡോക്ടർ കൂടിയായ ചൈത്ര 'എല്ലാം സെറ്റാണ്' എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. താരത്തിന്റെ ആദ്യ തമിഴ് സിനിമ കൂടിയാണ് 'ജയിലർ 2'. മോഡലിങ്ങിലും പരസ്യചിത്രങ്ങളിലും ചൈത്ര തിളങ്ങിനിൽക്കുന്നു.

അതേ സമയം സിനിമയുടെ ഒടിടി സ്ട്രീമിങ് അവകാശം ആമസോൺ പ്രൈം വീഡിയോ സ്വന്തമാക്കി. തിയറ്റർ പ്രദർശനത്തിന് ശേഷം ചിത്രം ഒടിടിയിലെത്തും. എന്നാൽ സ്ട്രീമിങ് തീയതി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും ബോക്സ് ഓഫിസിൽ നേട്ടമുണ്ടാക്കുന്ന ചിത്രം ആഗോളതലത്തിൽ 211 കോടി രൂപ നേടിയെന്നാണ് സാക്നിൽക്കിന്റെ റിപ്പോർട്ട്. കേരളത്തിലും വൻ റിലീസോടെയാണ് ചിത്രം തിയറ്ററുകളിലെത്തിയത്. 800 സ്ക്രീനുകളിലായി റിലീസ് ചെയ്ത ചിത്രം ആദ്യദിനം 4,000 ഷോകൾ പ്രദർശിപ്പിച്ചതായാണ് റിപ്പോർട്ടുകൾ.

സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമിച്ചിരിക്കുന്നത്. കേരളത്തിൽ ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസാണ് വിതരണം നിർവഹിക്കുന്നത്. മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാലിന്റെ സാന്നിധ്യവും ചിത്രത്തിന് കേരളത്തിൽ വലിയ ശ്രദ്ധ നേടിക്കൊടുത്ത ഘടകങ്ങളിലൊന്നാണ്. ആദ്യഭാഗത്തിൽ അതിഥിവേഷത്തിലെത്തി പ്രേക്ഷകരുടെ കൈയടി നേടിയ മോഹൻലാൽ രണ്ടാം ഭാഗത്തിലും എത്തുന്നുവെന്നത് മലയാളി പ്രേക്ഷകരുടെ പ്രതീക്ഷ വർധിപ്പിച്ചിരുന്നു. രജനികാന്തിന്റെയും മോഹൻലാലിന്റെയും സാന്നിധ്യം ബിഗ് സ്ക്രീനിൽ ചിത്രം കാണാനുള്ള പ്രേക്ഷകരുടെ ആവേശം വർധിപ്പിച്ചിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rajinikanth Mohanlal Jailer 2 Updates
Next Story