Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇത് തലൈവർ താണ്ഡവം; മൂന്നാം ദിനം 300 കോടി കളക്ഷനുമായി ജയിലർ 2

text_fields
bookmark_border
https://www.madhyamam.com/tags/jailer-2
cancel

റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളിൽ ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസിൽ ചരിത്രനേട്ടം കുറിച്ച് രജനീകാന്ത് ചിത്രം ജയിലർ 2. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ആക്ഷൻ കോമഡി ചിത്രം ഇതിനോടകം തന്നെ ലോകവ്യാപകമായി 300 കോടി ക്ലബ്ബിൽ ഇടംനേടിക്കഴിഞ്ഞു. ഒക്ടോബർ 15നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.

പ്രമുഖ ട്രാക്കിംഗ് വെബ്സൈറ്റായ സാക്നിൽകിന്റെ കണക്കുകൾ പ്രകാരം റിലീസ് ചെയ്ത് മൂന്നാം ദിവസം ഇന്ത്യയിൽ നിന്ന് മാത്രം ചിത്രം 47.80 കോടി രൂപയാണ് നേടിയത്. തമിഴ്നാട്ടിൽ 7802 ഷോകളിൽ നിന്നായി 34.60 കോടി രൂപയും നേടി. മറ്റു ഭാഷകളിൽ നിന്നും സമാനമായ നേട്ടം സിനിമ സ്വന്തമാക്കിയിട്ടുണ്ട്.

ചിത്രത്തിന്റെ ഇന്ത്യയിലെ ആകെ നെറ്റ് കളക്ഷൻ 144.60 കോടി രൂപയായി ഉയർന്നു. ആഭ്യന്തര ഗ്രോസ് കളക്ഷൻ 169.65 കോടിയാണ്. വിദേശരാജങ്ങളിലും മികച്ച പ്രകടനമാണ് ചിത്രം കാഴ്ചവെക്കുന്നത്. മൂന്നാം ദിവസം മാത്രം വിദേശത്ത് നിന്ന് 47.50 കോടി രൂപ നേടിയ ചിത്രം, ഇതുവരെ ഓവർസീസിൽ നിന്ന് നേടിയ ആകെ ഗ്രോസ് കളക്ഷൻ 147.50 കോടി രൂപയാണ്. ഇതോടെ ചിത്രത്തിന്റെ ആഗോള ഗ്രോസ് കളക്ഷൻ 317.15 കോടി രൂപയായി ഔദ്യോഗികമായി രേഖപ്പെടുത്തി.

2023ൽ പുറത്തിറങ്ങിയ ആദ്യ ഭാഗമായ ജയിലർ ആഗോളതലത്തിൽ ഏകദേശം 600 കോടി രൂപയാണ് കളക്ഷൻ നേടിയത്. ആദ്യ ഭാഗത്തിന്റെ കളക്ഷൻ റെക്കോർഡുകളെല്ലാം ഭേദിച്ചുകൊണ്ടാണ് രണ്ടാം ഭാഗത്തിന്റെ കുതിപ്പ്. റിലീസ് ചെയ്ത ആദ്യ ദിവസങ്ങളിൽ തന്നെ ചിത്രം മികച്ച കളക്ഷനാണ് നേടിയത്. മുൻ ചിത്രമായ ജയിലർ റിലീസ് ചെയ്ത് രണ്ടാം ദിവസം ഇന്ത്യയിൽ നിന്ന് 25.75 കോടി രൂപ നെറ്റ് കളക്ഷൻ നേടിയപ്പോൾ, ജയിലർ 2 രണ്ടാം ദിവസം തന്നെ 35.60 കോടി രൂപയാണ് നേടിയത്.

ചിത്രത്തിൽ ടൈഗർ മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രമായി രജനീകാന്ത് എത്തിയപ്പോൾ ആരാധകർക്ക് വലിയ ആവേശമാണ് സമ്മാനിച്ചത്. വിദ്യാ ബാലൻ, എസ്.ജെ. സൂര്യ, രമ്യ കൃഷ്ണൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇതിനുപുറമെ മോഹൻലാൽ, ശിവ രാജ്കുമാർ, ഹൃത്വിക് റോഷൻ എന്നിവരുടെ കാമിയോ വേഷങ്ങളും ചിത്രത്തിന് വലിയ ഹൈപ്പ് നൽകുന്നുണ്ട്.

വൻ വിജയത്തിലേക്ക് കുതിക്കുമ്പോഴും, ചിത്രത്തിന്റെ ഹിന്ദി തിയേറ്റർ റിലീസിനെതിരെ ചില തടസ്സങ്ങൾ നേരിടുന്നുണ്ട്. ഒടിടി റിലീസ് സംബന്ധിച്ച തർക്കങ്ങളെ തുടർന്ന് പ്രമുഖ മൾട്ടിപ്ലക്സ് ചെയിനുകൾ ഹിന്ദി പതിപ്പ് പ്രദർശിപ്പിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുകയാണ്. തിയേറ്റർ റിലീസിന് ശേഷം എട്ട് ആഴ്ചത്തെ ഇടവേള വേണമെന്നാണ് തിയേറ്റർ ഉടമകളുടെ ആവശ്യം. എന്നാൽ നാല് ആഴ്ചയിൽ താഴെ മാത്രം ഒടിടി വിൻഡോ മതിയെന്നാണ് നിർമ്മാതാക്കളായ സൺ പിക്ചേഴ്സിന്റെ നിലപാട്. ഈ തർക്കം ഹിന്ദി പതിപ്പിന്റെ ബോക്സ് ഓഫീസ് കളക്ഷനെ ബാധിക്കുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - jailer 2 box office collection
Next Story