Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'മായില്ലൊരിക്കലും'; പ്രിയചങ്ങാതിയെ ഓർത്ത് ജഗതി ശ്രീകുമാർ

text_fields
bookmark_border
Jagathi Sreekumar  Shares Memory Of late Actor  Innocent
cancel

അന്തരിച്ച നടനും മുൻ എം.പിയുമായ ഇന്നസെന്‍റിനെ അനുസ്മരിച്ച് ജഗതി ശ്രീകുമാർ. 'മായില്ലൊരിക്കലും' എന്നാണ് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. ഇന്നസെന്‍റിനും ദിലീപിനോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു കുറിപ്പ്.

മലയാള സിനിമയിൽ നിരവധി ഹിറ്റ് കഥാപാത്രങ്ങൾ സമ്മാനിച്ച കോമ്പോയായിരുന്നു ഇന്നസെന്‍റിന്റേയും ജഗതിയുടേയും. കാബൂളിവാലയിലെ കന്നാസും കടലാസും പൈബ്രദേഴ്സിലേയും ശ്രീകൃഷ്ണപുരത്തെ നക്ഷത്രതിളക്കത്തിലേയും സ്നേഹമുള്ള സഹോദരൻമാരായും മിഥുനത്തിൽ ശത്രുക്കളായും ജഗതിയും ഇന്നസെന്‍റും നിറഞ്ഞാടിയിരുന്നു.നന്ദനം, തുറുപ്പുഗുലാൻ, നരൻ, കോട്ടയം കുഞ്ഞച്ചൻ, ഉടയോൻ, ഉദയപുരം സുൽത്താൻ തുടങ്ങി നിരവധി സിനിമകളിൽ ഇരുവരും ഒന്നിച്ച് വേഷമിട്ടിട്ടുണ്ട്.

ന്യൂമോണിയ ബാധിച്ച് ഈ മാസം മൂന്നിനാണ് ഇന്നസെന്റിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യ ദിവസങ്ങളിൽ മരുന്നിനോട് പ്രതികരിച്ചിരുന്നെങ്കിലും പിന്നീട് ആരോഗ്യസ്ഥിതി വഷളാവുകയായിരുന്നു. മെഡിക്കൽ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഒരാഴ്ചയോളം ജീവൻ നിലനിർത്തിയത്. അപ്പോഴും പ്രതീക്ഷയോടെ ആരാധക ലോകം കാത്തിരുന്നു. എന്നാൽ ആശുപത്രിയിൽ നിന്നും വന്ന വാർത്തകൾ ശുഭസൂചകമായിരുന്നില്ല.

രാത്രി ചേർന്ന മെഡിക്കൽ ബോർഡ് യോഗം ആരോഗ്യസ്ഥിതി അതീവഗുരുതരമെന്ന് വിലയിരുത്തി. മന്ത്രിമാരും ചലച്ചിത്രമേഖലയിലെ പ്രമുഖരും രാത്രി തന്നെ ആശുപത്രിയിലെത്തിയിരുന്നു. രാത്രി പത്തേമുക്കാലോടെ മന്ത്രി പി. രാജീവാണ് നടന്റെ വിയോഗ വാർത്തയറിയിച്ചത്.



Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Jagathi Sreekumar Shares Memory Of late Actor Innocent
Next Story