കെജിഎഫ് ചാപ്റ്റർ 1, കെജിഎഫ് ചാപ്റ്റർ 2 എന്നീ ചിത്രങ്ങളുടെ നിർമ്മാതാവും സംവിധായകനും ഒന്നിക്കുന്ന പുതിയ ചിത്രമാണ് സലാർ.സൂപ്പർ താരങ്ങളായ പ്രഭാസ്, ശ്രുതി ഹസൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മാസ്സ്, ആക്ഷൻ, സാഹസികതയും നിറഞ്ഞ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഹോംബലെ ഫിലിംസ് ആണ്.
ഇന്ന് ടീം സലാർ ചിത്രത്തിന്‍റെ കൗതുകകരമായ പുതിയ പോസ്റ്റർ കൂടി പുറത്തിറക്കി.ചിത്രത്തിലെ ഏറ്റവും നിർണ്ണായക കഥാപാത്രമായ രാജമന്നാർ എന്ന കഥാപാത്രത്തിന്‍റെ ലുക്കാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. പ്രശസ്ത തരാം ജഗപതി ബാബുവാണ് രാജമന്നാർ എന്ന കഥാപാത്രമായി എത്തുന്നത് .പോസ്റ്റർ കണ്ട സിനിമാ പ്രേമികൾ പറയുന്നത് ഇതുവരെ ജഗപതി ബാബുവിനെ കാണാത്ത വിധത്തിൽ ഉള്ള ഫ്രഷ് ലുക്കാണ് എന്നാണ്.
കെ.ജി.എഫ് പരമ്പരയ്ക്ക് ശേഷം സംവിധായകൻ പ്രശാന്ത് നീലും ഹോംബാലെ ഫിലിംസും തമ്മിലുള്ള മൂന്നാമത്തെ ചിത്രമാണിത്. 20% ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രത്തിന്റെ ബാക്കി ഭാഗങ്ങൾ 2022 ഫെബ്രുവരിയിൽ പൂർത്തിയാകും.ഈ വർഷം അവസാനത്തോടെ പുതിയ റിലീസ് തീയതി പ്രഖ്യാപിക്കാൻ കഴിയുമെന്ന് അണിയറപ്രവർത്തകർ പ്രതീക്ഷിക്കുന്നു.
'ലോക പ്രേക്ഷകർക്കായി സലാർ റിലീസ് ചെയ്യാൻ ഇനിയും കാത്തിരിക്കാനാവില്ല' എന്നാണ് പോസ്റ്ററിനെക്കുറിച്ച് സംസാരിക്കുമ്പോൾ നിർമ്മാതാവ് വിജയ് കിരഗണ്ടൂർ പറഞ്ഞത്. രാജമന്നാർ എന്ന കഥാപാത്രത്തെ കുറിച്ച് കൂടുതൽ ആകാംഷാഭരിതരായിരിക്കുകയാണ് പ്രേക്ഷകർ പുതിയ പോസ്റ്റർ പുറത്തിറങ്ങിയതോടെ. സിനിമയുടെ വഴിത്തിരിവിന് നിർണ്ണായകമായ ഒരു കഥാപാത്രമാണ് ജഗപതി ബാബു അവതരിപ്പിക്കുന്ന രാജമന്നാർ എന്ന് ചിത്രത്തിന്‍റെ അണിയപ്രവർത്തകർ അവകാശപ്പെടുന്നു.