Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
നിഴലിലെ കുട്ടിത്താരം ഐസിന്‍ ഹാഷ് ഹോളിവുഡിലേക്ക്
cancel

'നിഴലി'ലെ കുട്ടിത്താരം ഐസിന്‍ ഹാഷ് ഹോളിവുഡിലേക്ക്

text_fields
bookmark_border

ദുബായിലെ അന്താരാഷ്ട്ര മോഡലും, മലയാളിയുമായ മാസ്റ്റര്‍ ഐസിന്‍ ഹാഷ് ഹോളിവുഡിലേക്ക്​. നിഴൽ എന്ന കുഞ്ചാക്കോ ബോബൻ-നയൻതാര ചിത്രത്തിന്​ ശേഷം ഐസിന്‍ ഹാഷ് അഭിനയിക്കുന്ന ഹോളിവുഡ്​ ചിത്രത്തി​െൻറ പേര്​ 'നോർത്ത് ഓഫ് ദി ടെൻ' എന്നാണ്​. ഓസ്കാർ അവാർഡ് ജേതാവ് ടെറൻസ് ജെ, ഡോൺ ബെഞ്ചമിൻ, മാറ്റ് റിഫ്, ടോസിൻ, വെസ്‌ലി ആംസ്ട്രോങ് തുടങ്ങിയവരാണ് പ്രധാന താരങ്ങൾ. അമേരിക്കക്കാരനായ റെയാൻ ലാമെറാണ്​ ചിത്രം സംവിധാനം ചെയ്യുന്നത്​.

വ്യത്യസ്തമായ കഴിവുകളുള്ള 5 സുഹൃത്തുക്കളുടെ, കഷ്ടപ്പാടുകളുടെയും വിജയത്തി​െൻറയും കഥപറയുന്ന ഒരു കോമഡി ചിത്രമാണ് നോർത്ത് ഓഫ് ദി ടെൻ. ചിക്കാഗോയിലും അബൂദാബിയിലുമായി ചിത്രീകരിക്കുന്ന സിനിമയുടെ അബൂദാബി ഷെഡ്യൂളിലാണ് ഐസിന്‍ അഭിനയിച്ചത്.

ദുബായില്‍ സോഷ്യല്‍ മീഡിയ മാനേജരായി ജോലിചെയ്യുന്ന മലപ്പുറം നിലമ്പൂര്‍ മൂത്തേടം സ്വദേശി ഹാഷ് ജവാദി​െൻറയും, അബൂദാബിയില്‍ മൈക്രോബയോളജിസ്റ്റായ കോഴിക്കോട് സ്വദേശി നസീഹയുടെയും മകനായ അജ്മാന്‍ ഹാബിറ്റാറ്റ് സ്‌കൂളില്‍ മൂന്നാം ക്ളാസ്സ് വിദ്യാര്‍ത്ഥിയാണ്.

ഐസിന്‍ ഹാഷി​െൻറ ഫേസ്​ബുക്ക്​ പോസ്റ്റ്​

ഹോളിവുഡിലേക്കുള്ള ചെറിയ ഒരു ചുവടുവെപ്പ്. 'നോർത്ത് ഓഫ് ദി ടെൻ' എന്ന ചിത്രത്തിലൂടെയാണ് ഹോളിവുഡിൽ അരങ്ങേറ്റംകുറിച്ചത്. വ്യത്യസ്തമായ കഴിവുകളുള്ള 5 സുഹൃത്തുക്കളുടെ കഥപറയുന്ന ഒരു കോമഡി ചിത്രമാണ് 'നോർത്ത് ഓഫ് ദി ടെൻ'. ചിക്കാഗോയിലും അബൂദാബിയിലുമായി ചിത്രീകരിക്കുന്ന സിനിമയുടെ അബൂദാബി ഷെഡ്യൂളിലാണ് ഐസിൻ അഭിനയിച്ചത്. അമേരിക്കക്കാരനായ റെയാൻ ലാമെർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഓസ്കാർ അവാർഡ് ജേതാവ് ടെറൻസ് ജെ, ഡോൺ ബെഞ്ചമിൻ, മാറ്റ് റിഫ്, ടോസിൻ, വെസ്‌ലി ആംസ്ട്രോങ് തുടങ്ങിയവരാണ് പ്രധാന താരങ്ങൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Izin Hash to act in a hollywood movie named north of the 10
Next Story