കലാഭവൻ നവാസും രഹനയും ഒന്നിച്ചഭിനയിച്ച ചിത്രം; ‘ഇഴ’ യൂട്യൂബില്‍
text_fieldsമലയാളികളെ ഞെട്ടിച്ച വിയോഗമായിരുന്നു നടനും മിമിക്രി താരവുമായിരുന്ന കലാഭവന്‍ നവാസിന്‍റേത്. ചോറ്റാനിക്കരയിലെ ഹോട്ടൽമുറിയിൽ നവാസിനെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ‘പ്രകമ്പനം’ എന്ന സിനിമ ചിത്രീകരണത്തിന് എത്തിയതായിരുന്നു അദ്ദേഹം. ഹൃദയാഘാതമായിരുന്നു മരണകാരണം.
ഇപ്പോഴിതാ, കലാഭവന്‍ നവാസും ഭാര്യ രഹനയും ഒന്നിച്ചഭിനയിച്ച ‘ഇഴ’ യൂട്യൂബില്‍ റിലീസ് ചെയ്തിരിക്കുകയാണ്. നവാസിന് സ്നേഹപൂര്‍വ്വം എന്നെഴുതിയാണ് ചിത്രം ആരംഭിക്കുന്നത്. നവാസിന്‍റെ ഏറ്റവും പുതിയ ചിത്രങ്ങളിലൊന്നായിരുന്ന ഇഴ. റെസ എന്‍റര്‍ടെയ്ന്‍മെന്‍റ്സ് എന്ന യുട്യൂബ് ചാനലിലൂടെയാണ് അണിയറ പ്രവര്‍ത്തകര്‍ ചിത്രം പുറത്തു വിട്ടത്.
നവാഗതനായ സിറാജ് റെസയാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. രഹന ഏറെ നാളുകൾക്ക് ശേഷം നായികയായി എത്തിയ ചിത്രമാണ് ഇഴ. ചിത്രത്തിലെ ഗാനങ്ങളുടെ രചനയും സംഗീതവും നിർവഹിച്ചിരിക്കുന്നതും സിറാജ് റെസ തന്നെയാണ്. നിരവധിപ്പേരാണ് ഇതിനകം തന്നെ ചിത്രം യൂട്യൂബിൽ കണ്ടത്.
സലാം ക്രിയേഷൻസിന്‍റെ ബാനറിൽ സലിം മുതുവമ്മലാണ് ചിത്രത്തിന്‍റെ നിർമാണം. സിറാജ് റെസ തന്നൊണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം -ഷമീർ ജിബ്രാൻ, എഡിറ്റിങ് -ബിൻഷാദ്, പശ്ചാത്തല സംഗീതം -ശ്യാം ലാൽ, അസോസിയേറ്റ് ക്യാമറ -എസ് ഉണ്ണികൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ -ബബീർ പോക്കർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -എൻ.ആർ. ക്രിയേഷൻസ്, കോ പ്രൊഡ്യൂസേഴ്സ് -ശിഹാബ് കെ എസ്, കിൽജി കൂളിയാട്ട് എന്നിവരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

