Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightആരാധകർക്കായി ലോകയാത്ര...

ആരാധകർക്കായി ലോകയാത്ര ഒരുക്കി ഡിസ്നി

text_fields
bookmark_border
Disney land
cancel
Listen to this Article

ലോസ് ആഞ്ജലസ്: ഡിസ്നി പാർക്കുകളിൽ ആരാധകരെ എത്തിക്കാൻ 'ഡിസ്നി പാർക്ക്സ് എറൗണ്ട് ദി വേൾഡ്- എ പ്രൈവറ്റ് ജെറ്റ് അഡ്വെഞ്ചർ' എന്ന സഞ്ചാര പദ്ധതി ഒരുങ്ങുന്നു. ഡിസ്നിയുടെ 75 കടുത്ത ആരാധകർക്കാണ് അവസരം.

24 ദിവസം നീളുന്ന യാത്ര 2023 ജൂലൈ ഒമ്പതിന് തുടങ്ങും. ഒരാൾക്ക് 1,10,000 ഡോളറാണ് ചിലവ്. ഇത് കൂടാതെ താജ് മഹൽ, ഈജിപ്തിലെ പിരമിഡ് ഓഫ് ഗിസ, സാൻഫ്രാൻസിസ്കൊയിലെ സമ്മിറ്റ് സ്കൈവോക്കർ റാഞ്ച്, ലൂക്ക ഫിലിം കാമ്പസ്, ഈഫൽ ടവർ എന്നിവിടങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഡിസ്നി ഇതുവരെ നൽകിയ ടൂറുകളിൽ ഏറ്റവും ആഢംബരമേറിയ യാത്രയാണിത്. തുടക്കയാത്രയുടെയും അവസാന ദിനത്തെ യാത്രയുടെയും വിമാന യാത്ര ചിലവ് 75 പേർക്കും ഒഴിവാക്കിയിട്ടുണ്ട്.

Show Full Article
TAGS:DisneyWorld tour
News Summary - It's A Small World: Disney To Fly Guests Round All 12 Parks For $110,000
Next Story