Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ട്രേഡ് സെന്‍റർ ആക്രമണത്തിന് ശേഷം പുറത്തിറങ്ങിയ ഇ​സ്‍ലാ​മോ​ഫോ​ബി​ക് സിനിമകൾ

text_fields
bookmark_border
ട്രേഡ് സെന്‍റർ ആക്രമണത്തിന് ശേഷം പുറത്തിറങ്ങിയ ഇ​സ്‍ലാ​മോ​ഫോ​ബി​ക് സിനിമകൾ
cancel

ഭീ​ക​ര​നാ​യ മു​സ്‍ലിം വി​ല്ല​ൻ സി​നി​മ​ക​ളി​ലെ വാ​ർ​പ്പു​മാ​തൃ​ക​യാ​യ​ത് 9/11ന് ​ശേ​ഷ​മാ​ണ്. 9/11ന് ​ശേ​ഷം ലോ​ക​ത്താ​കെ ഇ​സ്‍ലാ​മോ​ഫോ​ബി​ക് മ​നോ​നി​ല രൂ​പ​പ്പെ​ടു​ത്താ​ൻ ആ​സൂ​ത്രി​ത ശ്ര​മ​മു​ണ്ടാ​യി. ഏ​റ്റ​വും സ്വാ​ധീ​നി​ക്ക​പ്പെ​ടു​ന്ന ജ​ന​പ്രി​യ ക​ലാ​രൂ​പ​മാ​യ സി​നി​മ​യെ​യും അ​തി​ന് വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി. സി​നി​മ​ക്കാ​ർ​ക്കി​ട​യി​ലും പൊ​തു​സ​മൂ​ഹ​ത്തി​ലും സ്വാ​ധീ​നം ചെ​ലു​ത്താ​ൻ ഇ​ത്ത​രം ശ്ര​മ​ങ്ങ​ൾ​ക്ക് ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ലോ​ക സി​നി​മ​യു​ടെ ക​ഥാ​ത​ന്തു​ക്ക​ളെ​യും മ​നു​ഷ്യ​രു​ടെ ആ​സ്വാ​ദ​ന ശൈ​ലി​യെ​യും മാ​റ്റി​മ​റി​ക്കാ​ൻ ക​ഴി​ഞ്ഞു​വെ​ന്ന് ത​ന്നെ പ​റ​യാം.

9/11ന് ​മു​ൻ​പ് സി​നി​മ​ക​ളി​ലെ വി​ല്ല​ന്മാ​ർ പ​ണ​ത്തി​നോ വ്യ​ക്തി​പ​ര​മാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കോ വേ​ണ്ടി പോ​രാ​ടു​ന്ന​വ​രാ​യി​രു​ന്നു. എ​ന്നാ​ൽ അ​തി​നു​ശേ​ഷം രാ​ഷ്ട്രീ​യ അ​ല്ലെ​ങ്കി​ൽ മ​ത​പ​ര​മാ​യ ല​ക്ഷ്യ​ങ്ങ​ളു​ള്ള ഭീ​ക​ര​വാ​ദി​ക​ളാ​യി വി​ല്ല​ന്മാ​ർ മാ​റി. ഭീ​ക​ര​നാ​യ മു​സ്‍ലിം വി​ല്ല​ൻ സി​നി​മ​ക​ളി​ലെ വാ​ർ​പ്പു​മാ​തൃ​ക​യാ​യ​ത് വ​ലി​യ തോ​തി​ൽ വി​മ​ർ​ശി​ക്ക​പ്പെ​ട്ടു. ഹോ​ളി​വു​ഡ് മു​ത​ൽ മ​ല​യാ​ള​ത്തി​ൽ വ​രെ ഈ ​പ്ര​വ​ണ​ത​യു​ണ്ടാ​യി. ഇ​ത്ത​രം ചി​ത്ര​ങ്ങ​ൾ മ​ത​സൗ​ഹാ​ർ​ദ്ദം ത​ക​ർ​ക്കു​ക​യും മു​സ്‍ലിം വി​രു​ദ്ധ വി​കാ​ര​ങ്ങ​ൾ​ക്ക് ആ​ക്കം കൂ​ട്ടു​ക​യും സാ​മൂ​ഹി​ക ധ്രു​വീ​ക​ര​ണ​ത്തി​ന് വ​ഴി​യൊ​രു​ക്കു​ക​യും ചെ​യ്യു​ന്നു.

ഇ​ന്ന​സെ​ൻ​സ് ഓ​ഫ് മു​സ്‍ലിം​സ് (2012): പ്ര​വാ​ച​ക​നെ അ​പ​മാ​നി​ക്കു​ന്ന​താ​യി ആ​രോ​പി​ക്ക​പ്പെ​ട്ട ഈ ​ഹ്ര​സ്വ​ചി​ത്രം ഈ​ജി​പ്ത്, ലി​ബി​യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ ഹിം​സാ​ത്മ​ക സം​ഘ​ർ​ഷ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യി. ച​രി​ത്ര​പ​ര​മാ​യ കൃ​ത്യ​ത​യി​ല്ലാ​ത്ത ചി​ത്രീ​ക​ര​ണ​ങ്ങ​ളും വ​സ്തു​ത​ക​ൾ​ക്ക് വി​രു​ദ്ധ​മാ​യ അ​വ​കാ​ശ​വാ​ദ​ങ്ങ​ളും ഇ​ത്ത​രം ചി​ത്ര​ങ്ങ​ളി​ൽ സാ​ധാ​ര​ണ​മാ​ണ്. 2014ൽ ​കേ​ന്ദ്ര​ത്തി​ൽ ബി.​ജെ.​പി സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്ന ശേ​ഷം ഇ​ന്ത്യ​യി​ൽ പ്രൊ​പ​ഗ​ണ്ട സി​നി​മ​ക​ളു​ടെ കു​ത്തൊ​ഴു​ക്കാ​യി​രു​ന്നു. ക​ശ്മീ​ർ ഫ​യ​ൽ​സ്, കേ​ര​ള സ്റ്റോ​റി തു​ട​ങ്ങി​യ സി​നി​മ​ക​ളി​ലൂ​ടെ പ​ച്ച​ക്ക​ള്ള​ങ്ങ​ൾ പ​ട​ച്ചു​വി​ട്ടു.

ദി ​കേ​ര​ള സ്റ്റോ​റി (2023) 32,000 കേ​ര​ളീ​യ സ്ത്രീ​ക​ൾ ഇ​സ്‍ലാം മ​തം സ്വീ​ക​രി​ച്ച് ഐ.​എ​സി​ൽ ചേ​ർ​ന്നു എ​ന്ന അ​വ​കാ​ശ​വാ​ദ​ത്തി​ലാ​ണ് നി​ർ​മ്മി​ച്ച​ത്. എ​ന്നാ​ൽ സു​പ്രീം കോ​ട​തി ഉ​ത്ത​ര​വി​നെ​ത്തു​ട​ർ​ന്ന് ‘ഈ ​ക​ണ​ക്കി​നെ പി​ന്തു​ണ​യ്ക്കാ​ൻ ആ​ധി​കാ​രി​ക ഡേ​റ്റ​യി​ല്ല’ എ​ന്നും ചി​ത്രം സാ​ങ്ക​ൽ​പ്പി​ക​മാ​യ ഒ​രു ആ​ഖ്യാ​ന​മാ​ണ് എ​ന്നും ഡി​സ് ​ക്ലെ​യി​മ​ർ ചേ​ർ​ക്കാ​ൻ നി​ർ​മാ​താ​ക്ക​ൾ നി​ർ​ബ​ന്ധി​ത​രാ​യി. ച​രി​ത്ര ക​ഥാ​പാ​ത്ര​ങ്ങ​ളെ ഉ​പ​യോ​ഗി​ച്ച് മു​സ്‍ലിം​ക​ളെ വി​ല്ല​ന്മാ​രാ​യി ചി​ത്രീ​ക​രി​ക്കു​ന്ന​ത് ബോ​ളി​വു​ഡി​ൽ സാ​ധാ​ര​ണ​മാ​യി മാ​റി​യി​ട്ടു​ണ്ട്. പ​ദ്മാ​വ​ത് (2018) ചി​ത്ര​ത്തി​ൽ മു​സ്‍ലിം ച​ക്ര​വ​ർ​ത്തി​യാ​യ അ​ലാ​വു​ദ്ദീ​ൻ ഖി​ൽ​ജി​യെ ക്രൂ​ര​നും അ​ധാ​ർ​മ​ക​നു​മാ​യ വ്യ​ക്തി​യാ​യി ചി​ത്രീ​ക​രി​ക്കു​ന്നു. കേ​സ​രി (2019), പാ​നി​പ്പ​ത്ത് (2019), ത​ൻ​ഹാ​ജി: ദി ​അ​ൺ​സ​ങ് വാ​രി​യ​ർ (2020), സാ​മ്രാ​ട്ട് പൃ​ഥ്വി​രാ​ജ് (2022) തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളും ഈ ​പ്ര​വ​ണ​ത തു​ട​രു​ന്നു.

ദൈ​വ​നാ​മ​ത്തി​ൽ ക​ള​വ് പ​റ​യു​മ്പോ​ൾ

2010ൽ ​പു​റ​ത്തി​റ​ങ്ങി​യ അ​ൻ​വ​ർ എ​ന്ന മ​ല​യാ​ള സി​നി​മ​യി​ൽ കോ​യ​മ്പ​ത്തൂ​ർ ബോം​ബ് സ്ഫോ​ട​ന​ത്തെ​ത്തു​ട​ർ​ന്ന് അ​ൻ​വ​ർ എ​ന്ന മു​സ്‍ലിം യു​വാ​വ് ജ​യി​ലി​ലാ​കു​ന്ന​തും തു​ട​ർ​ന്ന് ജ​യി​ലി​ൽ പ​രി​ച​യ​പ്പെ​ടു​ന്ന തീ​വ്ര​വാ​ദ സം​ഘ​ട​ന​യു​ടെ ത​ല​വ​ന്റെ ഒ​പ്പം ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ന്ന​തു​മാ​ണ് ക​ഥ. 2005ൽ ​പു​റ​ത്തി​റ​ങ്ങി​യ ദൈ​വ​നാ​മ​ത്തി​ൽ എ​ന്ന സി​നി​മ​യു​ടെ പ്ര​മേ​യം ഹോ​ട്ട​ലി​ൽ ബോം​ബ് വെ​ക്കാ​ൻ നോ​ക്കു​ന്ന മ​ത​ഭ്രാ​ന്ത​നും തീ​വ്ര​വാ​ദി​യു​മാ​യ ഭ​ർ​ത്താ​വി​നെ ഭാ​ര്യ പി​ന്തി​രി​പ്പി​ക്കു​ന്ന​താ​ണ്. ഫ​നാ (2006) എ​ന്ന ആ​മി​ർ ഖാ​ൻ സി​നി​മ​യി​ൽ ഒ​രു മു​സ്‍ലിം ടൂ​റി​സ്റ്റ് ഗൈ​ഡി​നെ (പി​ന്നീ​ട്, വ്യാ​ജ പ​ട്ടാ​ള​ക്കാ​ര​ൻ) തീ​വ്ര​വാ​ദി​യാ​യി അ​വ​ത​രി​പ്പി​ച്ചു.

മ​നഃ​പൂ​ർ​വം വി​ദ്വേ​ഷ​മു​ണ്ടാ​ക്കാ​നാ​യി എ​ടു​ക്കു​ന്ന സി​നി​മ​ക​ൾ മാ​ത്ര​മ​ല്ല, മു​ഖ്യ​ധാ​ര വാ​ണി​ജ്യ സി​നി​മ​ക​ളി​​ൽ വ​രെ ഇ​സ്‍ലാ​മോ​ഫോ​ബി​ക് സ്വാ​ധീ​ന​മു​ണ്ടാ​യി എ​ന്ന് നി​രീ​ക്ഷി​ച്ചാ​ൽ വ്യ​ക്ത​മാ​കും. താ​ൻ അ​ഭി​ന​യി​ച്ച ചി​ല സി​നി​മ​ക​ളി​ൽ ഇ​സ്‍ലാ​മോ​ഫോ​ബി​ക് ഘ​ട​ക​ങ്ങ​ൾ അ​റി​യാ​തെ സം​ഭ​വി​ച്ചു​പോ​യി​ട്ടു​ണ്ടെ​ന്ന ന​ടി പാ​ർ​വ​തി തി​രു​വോ​ത്തി​ന്റെ ഏ​റ്റു​പ​റ​ച്ചി​ൽ ശ്ര​ദ്ധേ​യ​മാ​ണ്. ബോം​ബ് മ​ല​പ്പു​റ​ത്ത് കി​ട്ടും (ആ​റാം ത​മ്പു​രാ​ൻ), മ​ല​പ്പു​റ​ത്തെ വ​ർ​ഗീ​യ ക​ലാ​പം (വി​നോ​ദ​യാ​ത്ര) തു​ട​ങ്ങി​യ പ​രാ​മ​ർ​ശ​ങ്ങ​ൾ നി​ഷ്‍ക​ള​ങ്ക​മ​ല്ല എ​ന്ന് ക​രു​തു​ന്ന​വ​രു​ണ്ട്. മ​ല​പ്പു​റ​ത്ത് ഏ​താ​ണ് വ​ർ​ഗീ​യ​ക​ലാ​പം എ​ന്ന ചോ​ദ്യ​ത്തി​ന് ഉ​ത്ത​ര​മി​ല്ല.

ഫോ​ബി​ക് ഹോ​ളി​വു​ഡ്

  • അ​മേ​രി​ക്ക​ൻ സ്​​നൈ​പ്പ​ർ (2014): ഇ​റാ​ഖി​ലെ സാ​ധാ​ര​ണ​ക്കാ​രെ മൃ​ഗ​ങ്ങ​ൾ​ക്ക് തു​ല്യ​മാ​യി ചി​ത്രീ​ക​രി​ക്കു​ക​യും അ​ധി​നി​വേ​ശ​ത്തെ ന്യാ​യീ​ക​രി​ക്കു​ക​യും ചെ​യ്തു.
  • സീ​റോ ഡാ​ർ​ക് തേ​ർ​ട്ടി (2012): ഗ്വ​ണ്ട​​നാ​മോ​യി​ലെ​യും മ​റ്റു ര​ഹ​സ്യ ത​ട​ങ്ക​ൽ പാ​ള​യ​ങ്ങ​ളി​ലെ​യും ക്രൂ​ര​മാ​യ പീ​ഡ​ന​മു​റ​ക​ളെ ന്യാ​യീ​ക​രി​ക്കു​ന്നു.
  • ദി ​കി​ങ്ഡം (2007), ടേ​കെ​ൻ സീ​രീ​സ്: മു​സ്‍ലിം സ​മു​ദാ​യ​ത്തി​ൽ​പെ​ട്ട​വ​രെ ജ​ന്മ​നാ ഭീ​ക​ര​വാ​ദി​ക​ളാ​യോ കു​റ്റ​വാ​ളി​ക​ളാ​യോ സ്റ്റീ​രി​യോ​ടൈ​പ്പ് ചെ​യ്തു
  • ഫി​ത്ന (2008): ഗീ​ർ​ട്ട് വി​ൽ​ഡേ​ഴ്സ് നി​ർ​മ്മി​ച്ച ഈ ​ഹ്ര​സ്വ​ചി​ത്രം ഖു​ർ​ആ​ൻ വാ​ക്യ​ങ്ങ​ൾ​ക്കൊ​പ്പം ഭീ​ക​രാ​ക്ര​മ​ണ ദൃ​ശ്യ​ങ്ങ​ൾ ചേ​ർ​ത്തു​കൊ​ണ്ട് ഇ​സ്ലാ​മി​നെ അ​ക്ര​മ​ത്തി​ന്റെ മ​ത​മാ​യി ചി​ത്രീ​ക​രി​ക്കാ​ൻ ശ്ര​മി​ച്ചു
  • റ​ൺ, ഹൈ​ഡ്, ഫൈ​റ്റ്: ഇ​ൻ​ഫി​ഡ​ൽ​സ് (2026) എ​ന്ന ചി​ത്രം മു​സ്‍ലിം​ക​ളെ​യും ഫ​ല​സ്തീ​ൻ അ​നു​കൂ​ല വി​ദ്യാ​ർ​ഥി​ക​ളെ​യും തീ​വ്ര​വാ​ദി​ക​ളാ​യി ചി​ത്രീ​ക​രി​ക്കു​ന്നു

9/11 നേ​രി​ട്ട് പ്ര​മേ​യ​മാ​ക്കി​യ സി​നി​മ​ക​ൾ

  • യു​നൈ​റ്റ​ഡ് 93 (2006): ത​ട്ടി​ക്കൊ​ണ്ടു​പോ​യ വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​രു​ടെ പോ​രാ​ട്ട​ത്തി​ന്റെ ക​ഥ.
  • വേ​ൾ​ഡ് ട്രേ​ഡ് സെ​ന്റ​ർ (2006): ത​ക​ർ​ന്ന കെ​ട്ടി​ട​ങ്ങ​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി​പ്പോ​യ പൊ​ലീ​സു​കാ​രു​ടെ അ​തി​ജീ​വ​ന​ത്തി​ന്റെ ക​ഥ
  • റെ​യ്ൻ ഓ​വ​ർ മീ (2007): ​ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ കു​ടും​ബ​ത്തെ ന​ഷ്ട​പ്പെ​ട്ട ഒ​രു മ​നു​ഷ്യ​ന്റെ മാ​ന​സി​ക വി​ഷ​മ​ങ്ങ​ൾ കാ​ണി​ക്കു​ന്ന ചി​ത്രം.
  • സീ​റോ ഡാ​ർ​ക്ക് തേ​ർ​ട്ടി (2012): ഉ​സാ​മ ബി​ൻ ലാ​ദ​നെ ക​ണ്ടെ​ത്താ​ൻ അ​മേ​രി​ക്ക ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ന്റെ ക​ഥ
  • ‘ഫ്ര​ണ്ട്സ്, ‘ സാ​റ്റ​ർ​ഡേ നൈ​റ്റ് ലൈ​വ് ’ തു​ട​ങ്ങി​യ ടെ​ലി​വി​ഷ​ൻ ഷോ​ക​ളും 9/11നെ ​ആ​സ്പ​ദ​മാ​ക്കി നി​ർ​മി​ക്ക​പ്പെ​ട്ടു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - islamophobic films
Next Story