Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right'വാരണാസി'യുടെ...

'വാരണാസി'യുടെ ചിത്രീകരണം അന്‍റാർട്ടിക്കയിലും? പ്രിയങ്ക ചോപ്രയുടെ ട്വീറ്റ് ചർച്ചയാക്കി സോഷ്യൽ മീഡിയ

text_fields
bookmark_border
വാരണാസിയുടെ ചിത്രീകരണം അന്‍റാർട്ടിക്കയിലും? പ്രിയങ്ക ചോപ്രയുടെ ട്വീറ്റ് ചർച്ചയാക്കി സോഷ്യൽ മീഡിയ
cancel

ആഫ്രിക്കയിലെ ഷൂട്ടിനു ശേഷം ഇതിഹാസ ചിത്രം വാരണാസിയുടെ ചിത്രീകരണം അന്‍റാർട്ടിക്കയിലും. വളരെ ചുരുക്കം സിനിമകൾ മാത്രം ഷൂട്ട് ചെയ്ത അന്‍റാർട്ടിക്കയിലേക്ക് വാരണാസിയുടെ ടീം എത്തുന്നുവെന്ന വാർത്ത പ്രിയങ്ക ചോപ്ര പങ്കുവെച്ച ട്വീറ്റിലുടെയാണ് പുറത്തു വന്നത്.

ചിത്രത്തിലെ പ്രധാന കഥാപാത്രമായ മഹേഷ് ബാബു പ്രിയങ്ക ചോപ്രയുടെ ഹോളിവുഡ് സിനിമയായ 'ദി ബ്ലഫി' നെയും ചിത്രത്തിലെ പ്രിയങ്കയുടെ അഭിനയത്തെയും പ്രശംസിച്ചുകൊണ്ട് സമൂഹമാധ്യമത്തിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. ദി ബ്ലഫ് മികച്ച ചിത്രമാണെന്നും പ്രിയങ്ക ചോപ്ര ഗംഭീര പ്രകടനം കാഴ്ചവെച്ചുവെന്നും അണിയറപ്രവർത്തകർക്ക് എന്‍റെ എല്ലാവിധ സ്നേഹവും അറിയിക്കുന്നുവെന്നും മഹേഷ് ബാബു കുറിച്ചു.

ഇതിനു നന്ദിയറിയിച്ച് മറുപടി നൽകവെയാണ് എത്രയും വേഗം അന്‍റാർട്ടിക്കയിൽ കാണാമെന്ന് പ്രിയങ്ക പറഞ്ഞത്. പ്രിയങ്കയുടെ ഈ പ്രതികരണത്തെയാണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. അണിയറ പ്രവർത്തകർ ഈ വാർത്ത സ്ഥിരീകരിക്കുകയാണെങ്കിൽ, രാജമൗലി ചിത്രം വാരണാസിയായിരിക്കും അന്‍റാർട്ടിക്കയിൽ ചിത്രീകരിക്കാൻഡ പോകുന്ന അഞ്ചാമത്തെ സിനിമ.

രാജമൗലിയുടെയും മഹേഷ് ബാബുവിന്റെയും ആരാധകര്‍ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രമാണ് വാരാണസി. ആര്‍ആര്‍ആറിന് ശേഷമുള്ള അടുത്ത രാജമൗലി ചിത്രമെന്ന രീതിയില്‍ ആഗോളതലത്തില്‍ തന്നെ സിനിമ ശ്രദ്ധിക്കപ്പെടുമെന്നാണ് പ്രതീക്ഷ. പ്രിയങ്ക ചോപ്രയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. 1,300 കോടി രൂപ ബജറ്റിൽ നിർമിക്കുന്ന ചിത്രം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ചെലവേറിയ സിനിമകളിലൊന്നാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:varanasiMahesh babuentertainmentPriyanka Chopra Jonas
News Summary - is varanasi shooting in at antarctica
Next Story