Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഇന്ത്യയിലെ ഏറ്റവും...

ഇന്ത്യയിലെ ഏറ്റവും ചെലവേറിയ സിനിമ വാരണാസിയോ? പ്രിയങ്ക ചോപ്ര പറയുന്നു

text_fields
bookmark_border
Priyanka Chopra injured on the sets of The Bluff, says professional hazard
cancel
Listen to this Article

സംവിധായകൻ എസ്.എസ്. രാജമൗലി തന്റെ ഏറ്റവും പുതിയ സിനിമയായ വാരണാസിയുടെ പണിപ്പുരയിലാണ്. ചിത്രത്തിന്‍റെ ഒരോ അപ്ഡേറ്റിനായും ആരാധകർ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. മഹേഷ് ബാബു നായകനാകുന്ന ചിത്രത്തിൽ പ്രിയങ്ക ചോപ്രയാണ് നായിക. പൃഥ്വിരാജും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. റിപ്പോർട്ടുകൾ പ്രകാരം ആഗോള സ്ട്രീമിങ് വിപണിയിൽ ഇന്ത്യയിൽ നിന്നുള്ള ഏറ്റവും ഡിമാൻഡുള്ള ചിത്രമായി വാരണാസി മാറിക്കഴിഞ്ഞു.

ഇപ്പോഴിതാ, കപിൽ ശർമ ഷോ സീസൺ 4ൽ അതിഥിയായി എത്തിയ പ്രിയങ്ക ചോപ്ര ചിത്രത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ്. ഏകദേശം 1,300 കോടി രൂപയുടെ ബജറ്റിലാണ് വാരണാസി ഒരുങ്ങുന്നതെന്ന് താരം വെളിപ്പെടുത്തി. ടോളിവുഡ് ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിലൊരുങ്ങുന്ന ചിത്രവും രാജമൗലിയുടെ കരിയറിലെ ഇതുവരെയുള്ള ഏറ്റവും ചെലവേറിയ പദ്ധതിയുമാണിത്. പ്രേക്ഷകരെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ച വെളിപ്പെടുത്തലാണ് പ്രിയങ്ക നടത്തിയത്.

ചിത്രത്തിന്‍റെ ടീസർ ട്രെയിലർ ഇതിനകം തന്നെ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്. ചിത്രം വി.എഫ്.എക്സ് മികവുകൊണ്ട് സമ്പന്നമാണെന്നാണ് ടീസർ നൽകുന്ന സൂചന. ടീസറിൽ സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ കാണിക്കാതെ തന്നെ അവരെ കുറിച്ചുള്ള ഒരുപാട് സൂചനകൾ നൽകുന്നുണ്ട്. ചെറിയൊരു ടീസറിൽ തന്നെ ഇത്രയധികം ഗംഭീരമായി പുറത്തുവന്നിട്ടുണ്ടെങ്കിൽ ചിത്രം പ്രതീക്ഷകൾക്ക് അപ്പുറം ആയിരിക്കുമെന്നാണ് ആരാധകരുടെ പ്രതികരണം.

പല കാലഘട്ടങ്ങളിലായാണ് ചിത്രം കഥ പറയുക എന്നാണ് സൂചന. ടൈം ട്രാവലിങ്ങിന്‍റെ സാധ്യതയും കാണാനുണ്ട്. രാമായണം പോലുള്ള പുരാണങ്ങളും ചിത്രത്തിൽ റെഫറൻസാകുന്നുണ്ടെന്നാണ് സൂചന. ചിത്രത്തിന്റെ സഹനിര്‍മാതാവ് കൂടിയായ മഹേഷ് ബാബു സിനിമക്കായി പ്രതിഫലം വാങ്ങുന്നില്ലെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. രാജമൗലിയുടെ അച്ഛനും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് ആണ് വാരണാസിക്ക് തിരക്കഥ ഒരുക്കുന്നത്. 2027 ഏപ്രിലിൽ സിനിമ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Priyanka ChopravaranasiMovie NewsEntertainment News
News Summary - Is Varanasi India’s biggest film? Priyanka Chopra reacts
Next Story