Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സാറ ടെണ്ടുൽക്കർ അഭിനയത്തിലേക്കോ?

text_fields
bookmark_border
Is Sachin Tendulkar’s daughter Sara ready for Bollywood? video Viral
cancel

സചിൻ ടെണ്ടുൽക്കറുടെ മകൾ സാറ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം നിർത്തിയിട്ട ഒരു കാരവാനിലേക്ക് കയറി പോകുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് സാറയുടെ ബോളിവുഡ് അരങ്ങേറ്റത്തിനെക്കുറിച്ച് വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയത്.

നീല നിറത്തിലുള്ള മിനി ഗൗൺ ധരിച്ച് വളരെ സിമ്പിൾ ലുക്കിലാണ് സാറ എത്തിയത്. കാരവാനിലേക്ക് പോകുന്നതിനിടെ ഫോട്ടോക്ക് പോസ് ചെയ്യാനും താരപുത്രി മടി കാണിച്ചില്ല. എന്നാൽ സിനിമ പ്രവേശത്തെക്കുറിച്ച് സാറയോ കുടുംബമോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

സോഷ്യൽമീഡിയയിൽ സജീവമാണ് സാറ. ഇൻസ്റ്റഗ്രാമിൽ 6.8 മില്യണ്‍ ഫോളോവേഴ്സുണ്ട് സാറക്ക്. ഫാഷന്‍ ലോകത്ത് സജീവമായ സാറ അഭിനയത്തോട് താല്പര്യമുണ്ടെന്ന് മുമ്പ് പറഞ്ഞിട്ടുണ്ട്. അധികം വൈകാതെ താരത്തിന്റെ ബോളിവുഡ് പ്രവേശനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Is Sachin Tendulkar’s daughter Sara ready for Bollywood? video Viral
Next Story