Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightനിവിൻ പോളിയുടെ...

നിവിൻ പോളിയുടെ 'പ്രതിഛായ' ഉമ്മൻചാണ്ടിയുടെ റഫറൻസോ? സോഷ്യൽ മീഡിയയിൽ ചർച്ചയായി ട്രെയിലർ

text_fields
bookmark_border
നിവിൻ പോളിയുടെ പ്രതിഛായ ഉമ്മൻചാണ്ടിയുടെ റഫറൻസോ? സോഷ്യൽ മീഡിയയിൽ ചർച്ചയായി ട്രെയിലർ
cancel

കൊച്ചി: നിവിൻ പോളിയെ നായകനാക്കി ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'പ്രതിഛായ'യുടെ ട്രെയിലർ സമൂഹ‍ മാധ‍്യമങ്ങളിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. വ‍്യാഴാഴ്ച പുറത്തിറങ്ങാനിരിക്കുന്ന ചിത്രം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ജീവിതകഥയല്ലെന്ന് സംവിധായകൻ പറയുമ്പോഴും, സിനിമയുമായി ബന്ധപ്പെട്ട സൂചനകൾ മറ്റൊരു തലത്തിലാണ് സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെടുന്നത്.

ഉമ്മൻചാണ്ടിയുടെ ജീവിതത്തിലെ ചില സുപ്രധാന സംഭവങ്ങളും സിനിമയുടെ ദൃശ്യങ്ങളും തമ്മിലുള്ള സാമ്യമാണ് ചർച്ചകൾക്ക് ആധാരം. എക്സ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ സിനിമയിലെ കഥാപാത്രങ്ങളെയും പശ്ചാത്തലത്തെയും കുറിച്ച് വലിയ രീതിയിലുള്ള ചർച്ചകളാണ് നടക്കുന്നത്. തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, സിനിമ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയ സൂചനകൾ വരുംദിവസങ്ങളിൽ കൂടുതൽ ഗൗരവകരമായ ചർച്ചകൾക്ക് വഴിവെച്ചേക്കും.

ബാലചന്ദ്രമേനോൻ, ഷറഫുദ്ധീൻ, ആൻ അഗസ്റ്റിൻ, ഹരിശ്രീ അശോകൻ, മണിയൻപിള്ള രാജു, നീതു കൃഷ്ണ, സബിത ആനന്ദ്, വിഷ്ണു അഗസ്ത്യ, നിശാന്ത് സാഗർ, ആർജെ വിജിത, സായ് കുമാർ, വൈശാഖ് ശങ്കർ, മേഘ തോമസ്, ചിരാഗ് ജാനി, അനീന, നന്ദിനി ഗോപാലകൃഷ്ണൻ, ചിലമ്പൻ ജോസ് തുടങ്ങിയവർ ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oommen ChandyNivin PaulyMoviesprathichaya
News Summary - Is Nivin Pauly's Prathichaya a reference to Oommen Chandy The trailer is a topic of discussion on social media
Next Story