Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിജയ് ചിത്രം 'ഗോട്ടി'ൽ മോഹൻലാലും ഉണ്ടോ? ചിത്രം പങ്കുവെച്ച് സംവിധായകൻ വെങ്കട് പ്രഭു

text_fields
bookmark_border
Is Mohanlal making a cameo in Vijay’s ‘GOAT’?
cancel

മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് തമിഴ് സംവിധായകൻ വെങ്കട് പ്രഭു. 'ഒരേയൊരു മോഹൻലാൽ' എന്ന കാപ്ഷനോടെയാണ് വെങ്കട് പ്രഭു ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. വിജയ് ചിത്രമായ ഗോട്ടിൽ മോഹൻലാൽ കാമിയോ റോളിൽ ഉണ്ടാകുമോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. മോഹൻലാലിനൊപ്പമുള്ള സംവിധായകന്റെ ചിത്രം വൈറലായിട്ടുണ്ട്.

വിജയ് യെ കേന്ദ്രകഥാപാത്രമാക്കി വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ഗോട്ട് സെപ്റ്റംബർ അഞ്ചിനാണ് ലോകമെമ്പാടുമുള്ള തിയറ്ററുകളിലെത്തുന്നത്. മീനാക്ഷി ചൗധരിയാണ് ചിത്രത്തിലെ നായിക. പ്രശാന്ത്, പ്രഭുദേവ, ജയറാം, മോഹൻ, യോഗി ബാബു, വി.ടി.വി ഗണേഷ്, സ്നേഹ, ലൈല, വൈഭവ്, പ്രേംജി അമരൻ, അരവിന്ദ്, അജയ് രാജ്, പാർവതി നായർ, കോമൾ ശർമ, യുഗേന്ദ്രൻ, അഭ്യുക്ത മണികണ്ഠൻ, അഞ്ജന കീർത്തി, ഗഞ്ചാ കറുപ്പ് എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

എ.ജി.എസ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറിൽ കൽപാത്തി എസ്. അഘോരം, കൽപാത്തി എസ്. ഗണേഷ്, കൽപാത്തി എസ്. സുരേഷ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് സംഗീത സംവിധായകൻ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Is Mohanlal making a cameo in Vijay’s ‘GOAT’?
Next Story