Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഅല്ലു അർജുൻ-ബേസിൽ...

അല്ലു അർജുൻ-ബേസിൽ ജോസഫ് ചിത്രം 'ശക്തിമാൻ' ആണോ? വെളിപ്പെടുത്തലുമായി അരുൺ അനിരുദ്ധൻ

text_fields
bookmark_border
അല്ലു അർജുൻ-ബേസിൽ ജോസഫ് ചിത്രം ശക്തിമാൻ ആണോ? വെളിപ്പെടുത്തലുമായി അരുൺ അനിരുദ്ധൻ
cancel

തെലുങ്ക് സൂപ്പർ താരം അല്ലു അർജുനും മലയാളത്തിന്റെ പ്രിയ സംവിധായകനും നടനുമായ ബേസിൽ ജോസഫും ഒന്നിക്കുന്ന സിനിമ എത്തുന്നു എന്ന വാർത്തകൾ സിനിമാ ലോകത്ത് വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. ഇരുവരും ഒന്നിക്കുന്ന പുതിയ പ്രോജക്റ്റിനെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ലെങ്കിലും, ഈ ചിത്രം ഇന്ത്യയുടെ സ്വന്തം സൂപ്പർഹീറോ ചിത്രമായ 'ശക്തിമാൻ' ആകുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ. എന്നാൽ ഇപ്പോൾ ഈ വിഷയത്തിൽ വ്യക്തത വരുത്തിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ബേസിൽ ജോസഫ് നായകനായ 'അതിരടി' എന്ന ചിത്രത്തിന്റെ സംവിധായകൻ അരുൺ അനിരുദ്ധൻ.

ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അരുൺ അനിരുദ്ധൻ ചിത്രത്തെക്കുറിച്ചുള്ള സത്യാവസ്ഥ വെളിപ്പെടുത്തിയത്. മിന്നൽ മുരളി എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ സഹരചയിതാവായ പോൾസൺ സ്കറിയയും താനും ചേർന്ന് ബേസിൽ ജോസഫിന് വേണ്ടി 'ശക്തിമാൻ' സിനിമയുടെ തിരക്കഥ തയാറാക്കിയിരുന്നു എന്നത് സത്യമാണെന്ന് അദ്ദേഹം സമ്മതിച്ചു. വളരെ വലിയ കാൻവാസിൽ ചെയ്യാനിരുന്ന ഒരു ചിത്രമായിരുന്നു അത്. എന്നാൽ ചില സങ്കീർണ്ണമായ കാരണങ്ങളാൽ ആ പ്രോജക്റ്റ് നിലവിൽ മുന്നോട്ട് പോയിട്ടില്ലെന്നും, അത് ഇനി നടക്കുമോ ഇല്ലയോ എന്ന് ഉറപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, അല്ലു അർജുനുമായി ബേസിൽ ജോസഫ് ചെയ്യാൻ പോകുന്ന ചിത്രത്തിന് 'ശക്തിമാൻ' പ്രോജക്റ്റുമായി യാതൊരുവിധ ബന്ധവുമില്ലെന്ന് അരുൺ അനിരുദ്ധൻ തറപ്പിച്ചു പറഞ്ഞു. അല്ലു അർജുന് മുന്നിൽ തങ്ങൾ ഒരിക്കലും ഈ കഥ പിച്ച് ചെയ്തിട്ടില്ല. മിന്നൽ മുരളി കണ്ടതിനു ശേഷം അല്ലു അർജുന് ബേസിലിന്റെ മേക്കിങ് ശൈലി ഏറെ ഇഷ്ടപ്പെടുകയും അവർ തമ്മിൽ നിരന്തരം സമ്പർക്കം പുലർത്തുകയും ചെയ്യുന്നുണ്ട്. അല്ലു അർജുന്റെ സഹോദരൻ അല്ലു സിരീഷിന്റെ വിവാഹത്തിന് ബേസിൽ പങ്കെടുത്തതും ഈ സൗഹൃദത്തിന്റെ ഭാഗമായാണ്. അല്ലു അർജുൻ ചിത്രത്തെക്കുറിച്ചുള്ള പുതിയ അപ്ഡേറ്റുകൾ ഉടൻ തന്നെ ഔദ്യോഗികമായി പുറത്തുവരുമെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Basil JosephAllu ArjunEntertainment NewsShaktimaan
News Summary - Is Allu Arjun-Basil Joseph's film 'Shaktimaan'? Arun Anirudh reveals
Next Story