Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഫഹദ്​ ഫാസിലിന്‍റെ...

ഫഹദ്​ ഫാസിലിന്‍റെ രണ്ടാമത്തെ ഒടിടി റിലീസായി 'ഇരുൾ'; ട്രെയിലർ പുറത്തുവിട്ട്​ അണിയറപ്രവർത്തകർ

text_fields
bookmark_border
ഫഹദ്​ ഫാസിലിന്‍റെ രണ്ടാമത്തെ ഒടിടി റിലീസായി ഇരുൾ; ട്രെയിലർ പുറത്തുവിട്ട്​ അണിയറപ്രവർത്തകർ
cancel

ആമസോൺ പ്രൈം റിലീസായെത്തി ഇന്ത്യയിലൊട്ടാകെ ചർച്ചാവിഷയമായ മഹേഷ്​ നാരായണൻ ചിത്രം 'സീ യൂ സൂണി'ന്​ ശേഷം മറ്റൊരു ഫഹദ്​ ഫാസിൽ ചിത്രം കൂടി നേരിട്ട്​ ഒടിടി റിലീസിന്​. നസീഫ് യൂസഫ് ഇസുദ്ദീന്‍ സംവിധാനം ചെയ്യുന്ന 'ഇരുൾ' എന്ന ചിത്രം നെറ്റ്​ഫ്ലിക്​സിൽ ഏപ്രിൽ രണ്ടിനാണ്​​ റിലീസ്​ ചെയ്യുക.

റിലീസിന്​ മുന്നോടിയായി ചിത്രത്തിന്‍റെ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. നിഗൂഢതകള്‍ നിലനിര്‍ത്തിക്കൊണ്ടുള്ള ട്രെയിലര്‍ സമൂഹ മാധ്യമങ്ങളിൽ ചർച്ചാവിഷയമാവുകയാണ്​. ചിത്രത്തില്‍ ഫഹദ് ഫാസിലിനൊപ്പം സൗബിന്‍ ഷാഹിര്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. എട്ടുവര്‍ഷമായി ബോളിവുഡില്‍ പ്രവര്‍ത്തിക്കുന്ന നസീഫ് യൂസുഫിന്‍റെ ആദ്യ സിനിമയാണ് ഇരുള്‍.

ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്‍റോ ജോസഫ്, പ്ലാന്‍ ജെ. സ്റ്റുഡിയോസിന്‍റെ ബാനറില്‍ ജോമോന്‍ ടി. ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവരാണ് ഇരുള്‍ നിര്‍മ്മിക്കുന്നത്. ജോമോന്‍ ടി ജോണാണ് ക്യാമറ. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദും കലാസംവിധാനം അജയന്‍ ചാലിശ്ശേരിയുമാണ് നിര്‍വ്വഹിക്കുന്നത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Soubin ShahirFahadh FaasilDarshana RajendranIrul Official Trailer
News Summary - Irul Official Trailer Fahadh Faasil Soubin Shahir Darshana Rajendran
Next Story