Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇറാനിയൻ സംവിധായകൻ ജഅ്ഫർ പനാഹിക്ക് പാം ഡി ഓർ പുരസ്കാരം

text_fields
bookmark_border
ഇറാൻ ഭരണകൂടത്തിന്റെ അടിച്ചമർത്തലും അഴിമതിയും വിവരിക്കുന്ന ‘ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്സിഡന്റ്’ എന്ന സിനിമക്കാണ് പുരസ്കാരം
Jafar Panahi
cancel

കാൻ: വിഖ്യാത ഇറാനിയൻ സംവിധായകൻ ജഅ്ഫർ പനാഹിയുടെ ‘ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്സിഡന്റ്’ കാൻ ചലച്ചിത്ര മേളയിലെ മികച്ച സിനിമക്കുള്ള പാം ഡി ഓർ പുരസ്കാരം സ്വന്തമാക്കി. 78ാമത് മേളയുടെ സമാപന ചടങ്ങിൽ ജൂറി അധ്യക്ഷ ജൂലിയറ്റ് ബിനോഷെയാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്.

ഇറാൻ സർക്കാറിന്റെ വിലക്കും തടവും കാരണം വർഷങ്ങളായി ജഅ്ഫർ പനാഹിക്ക് കാൻ ചലച്ചിത്ര മേളയിൽ പ​ങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. ഇറാൻ ഭരണകൂടത്തിന്റെ അടിച്ചമർത്തലും അഴിമതിയും വിവരിക്കുന്ന ത്രില്ലറാണ് ‘ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്സിഡന്റ്’.

അതേസമയം, വൈദ്യുതി ബന്ധം ഏറെനേരം നിലച്ചത് കാൻ ചലച്ചിത്ര മേളയു​ടെ അവസാന ദിനത്തെ നിറംകെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Iranian director Jafar Panahi wins Palme d'Or at Cannes
Next Story