Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇറക്ക് ബേബി ബ്രദറിന്റെ സമ്മാനം! സംഗീത് ചടങ്ങിൽ ഹൃദയസ്പർശിയായ ഗാനവുമായി ആമിർ ഖാന്റെ ഇളയ മകൻ- വിഡിയോ

text_fields
bookmark_border
Ira Khans Baby Brother Azad Sings Phoolon Ka Taaro Ka At Her Sangeet Ceremony
cancel

ജനുവരി മൂന്നിനായിരുന്നു ആമിർ ഖാന്റെ മകൾ ഇറയുടേയും സുഹൃത്തും സെലിബ്രിറ്റികളുടെ ഫിറ്റ്‌നസ് ട്രെയ്‌നറുമായ നൂപുർ ശിഖാരെയുടെയും വിവാഹം. അടുത്ത ബന്ധുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ നടന്നത്.

ഇപ്പോഴിതാ വൈറലാകുന്നത് ഇറ ഖാന്റെ സംഗീത് ചടങ്ങിൽ സഹോദരൻ ആസാദ് ആലപിച്ച ഗാനമാണ്. ഹാരേ റാം ഹരേ കൃഷ്ണ എന്ന ചിത്രത്തിലെ ഫൂലോൺ കാ താരോ കാ സബ്കാ കെഹ്നാ ഹൈ.. എന്ന പാട്ടാണ് പാടിയത്. കുഞ്ഞു സഹോദരന്റെ ഗാനം കൈയടികളോടെയാണ് ഇറ സ്വീകരിച്ചത്. ആസാദിനൊപ്പം ആമിർ ഖാനും അമ്മ കിരൺ റാവും ഉണ്ടായിരുന്നു.

ആമിർ ഖാന്റേയും കിൺ റാവുവിന്റേയും മകനാണ് ആസാദ്. ഇറയുടെ അമ്മയായ റീന ദത്തയുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് കിരൺ റാവു ആമിർ ജീവിത്തിലേക്ക് കൂട്ടുന്നത്. 2005 ൽ വിവാഹിതരായ ഇവർ 2021 ൽ നിയമപരമായി വേർപിരിഞ്ഞു. കിരൺ റാവുവും മകൻ ആസാദുമായും വളരെ അടുത്ത ബന്ധമാണ് ഇറക്കും അമ്മ റീന ദത്തക്കുമുള്ളത്. പൊതുപരിപാടികളിൽ ഇവർ ഒന്നിച്ചെത്താറുണ്ട്.

ആസാദിനെ കൂടാതെ ജുനൈദ് എന്നൊരു സഹോദരൻ കൂടി ഇറക്ക് ഉണ്ട്. ജുനൈദിനൊപ്പമുള്ള ചിത്രം ഇറ ഇൻസ്റ്റഗ്രമിൽ പങ്കുവെച്ചിരുന്നു 'അവസാനം ഞങ്ങള്‍ ഒരുമിച്ചുള്ള ഒരു ചിത്രം കിട്ടി' എന്ന ക്യാപ്ഷനോടെയാണ് ഫോട്ടോ പോസ്റ്റ് ചെയ്തത്.



Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ira Khan's Baby Brother Azad Sings Phoolon Ka Taaro Ka At Her Sangeet Ceremony
Next Story