Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right'പതിനാലാം വയസ്സിൽ...

'പതിനാലാം വയസ്സിൽ ലൈംഗികമായി ഉപദ്രവിക്കപ്പെട്ടു': ആമിർ ഖാ​െൻറ മകൾ ഇറ ഖാൻ

text_fields
bookmark_border
പതിനാലാം വയസ്സിൽ ലൈംഗികമായി ഉപദ്രവിക്കപ്പെട്ടു: ആമിർ ഖാ​െൻറ മകൾ ഇറ ഖാൻ
cancel

താൻ വിഷാദ രോഗത്തിന്​ അടിമയാണെന്നും നാല്​ വർഷത്തോളം അതിന്​ ചികിത്സതേടിയിരുന്നുവെന്നും ആമിർ ഖാ​െൻറ മകൾ ഇറ ഖാൻ വെളിപ്പെടുത്തിയിരുന്നു. ലോക മാനസികാരോ​ഗ്യ ദിനത്തോട് അനുബന്ധിച്ചായിരുന്നു സമൂഹ മാധ്യമത്തിലൂടെയുള്ള ഇറയുടെ തുറന്നുപറച്ചിൽ. ഇന്ന്​ വിഷാദ രോഗവുമായി ബന്ധപ്പെട്ട്​ മറ്റൊരു വിഡിയോയും താരം ഇൻസ്​റ്റഗ്രാമിൽ പങ്കുവെച്ചു​. ത​െൻറ വിഷാദത്തിന്​​ കാരണം എന്താണെന്ന്​ ഇതുവരെ വ്യക്​തമായിട്ടില്ലെന്ന്​ താരം വീഡിയോയിൽ പറഞ്ഞു.

കൗമാരപ്രായത്തിൽ ലൈംഗികമായി ഉപദ്രവിക്കപ്പെട്ട സംഭവമാണ്​ ഇറാ ഖാൻ ആദ്യം തുറന്നുപറഞ്ഞത്​​. തനിക്കെതിരെ നടന്ന ലൈംഗികാതിക്രമത്തെക്കുറിച്ച് തിരിച്ചറിയാൻ ഒരു വർഷമെടുത്തെന്നും അതിനു ശേഷം അച്ഛനായ ആമിറിനോടും അമ്മ റീന ദത്തയോടും ഇതിനെക്കുറിച്ച് തുറന്നു പറഞ്ഞതായും ഇറാ ഖാൻ വ്യക്​തമാക്കി.

'14 വയസ്സ്​ പ്രായമുള്ള സമയത്ത്​ ഞാൻ ലൈംഗികമായി ഉപദ്രവിക്കപ്പെട്ടു. കുറച്ച്​ വിചിത്രമായ സാഹചര്യമായിരുന്നു അത്. അവർ എന്താണ്​ ചെയ്യുന്നതെന്ന് ആ വ്യക്തിക്ക് അപ്പോൾ അറിയുമോ എന്നെനിക്ക്​ ബോധ്യമില്ല. എനിക്ക് കുറച്ച് അറിയാമായിരുന്നു. അത് എല്ലാ ദിവസവും സംഭവിച്ചിരുന്നില്ല. അവർ എന്താണ് ചെയ്യുന്നതെന്ന് അവർക്ക് അറിയാമെന്ന് എനിക്ക് ഉറപ്പിക്കാൻ ഒരു വർഷമെടുത്തു' - ഇറാ ഖാൻ പറഞ്ഞു.

"ഞാൻ പെട്ടന്ന്​ തന്നെ മാതാപിതാക്കൾക്ക് അതുമായി ബന്ധപ്പെട്ട്​ ഇ-മെയിൽ അയച്ചു. അങ്ങനെ ആ സാഹചര്യത്തിൽ നിന്ന് ഞാൻ പുറത്തു കടന്നു. അതിൽ നിന്ന് മോചിതയായതിനു ശേഷം എനിക്ക് അതോർത്ത്​ ഭയമൊന്നും തോന്നിയിട്ടില്ല. അത്​ എനിക്ക് ഇനി സംഭവിക്കില്ലെന്നും ആ അധ്യായം അവസാനിച്ചതായും എനിക്ക് തോന്നി. ഞാൻ അതെല്ലാം കളഞ്ഞ്​ മുന്നോട്ട് പോയി" -ഇറ ഖാൻ കൂട്ടിച്ചേർത്തു.

ആമിർ ഖാനും മുൻ ഭാര്യ റീന ദത്തക്കും ഉണ്ടായ പുത്രിയാണ്​ ഇറ ഖാൻ. ഇരുവരും വിവാഹ ബന്ധം വേർപ്പെടുത്തിയിരുന്നു. നടി കങ്കണ റണാവത്ത്​ ഇറയുടെ വിഷാദ രോഗത്തിന്​ കാരണം തകർന്ന കുടുംബമാണെന്ന്​ അഭിപ്രായപ്പെട്ടിരുന്നു. അത്​ തള്ളിയ ഇറ അതിനുള്ള വിശദീകരണവും നൽകി​.

"എ​െൻറ ചെറുപ്പകാലത്തായിരുന്നു മാതാപിതാക്കള്‍ വിവാഹബന്ധം വേര്‍പെടുത്തിയത്​. എന്നാല്‍, അത്​ എന്നെ മാനസികമായി ഒരുതരത്തിലും ബാധിച്ചിട്ടില്ല. അവര്‍ ഇപ്പോഴും അടുത്ത സുഹൃത്തുക്കളാണ്, മുഴുവന്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളാണ്. ഞങ്ങളുടേത് ഒരു രീതിയിലും തകര്‍ന്ന കുടുംബമല്ല. എനിക്കും സഹോദരൻ ജുനൈദിനും രക്ഷിതാക്കളായി ഇരിക്കുന്നതില്‍ ഇരുവരും മികവുപുലർത്തുന്നുണ്ട്​. വേർപിരിയലിന് ശേഷവും അത്​ അങ്ങനെ തുടരുന്നുണ്ട്​. നി​െൻറ മാതാപിതാക്കളുടെ വേർപ്പിരിയലിൽ വിഷമമുണ്ടെന്ന് ചിലര്‍ പറയു​േമ്പാൾ.., ഞാൻ പ്രതികരിക്കുന്നത്​ 'അത് അത്ര മോശം കാര്യമല്ല. അത് എന്നെ ഒരിക്കലും മുറിവേല്‍പ്പിച്ചിട്ടില്ല' എന്ന രീതിയിലാണ്​. അതുകൊണ്ടു തന്നെ എന്താണ്​ വിഷാദത്തിന്​ കാരണം എന്ന് എനിക്ക്​​ പറയാനാകില്ല. -ഇറ വ്യക്​തമാക്കി.

View this post on Instagram

HINDI VERSION - LINK IN BIO. I never spoke to anyone about anything because I assumed that my privilege meant I should handle my stuff on my own, or if there was something bigger, it would make people need a better answer than "I don't know." It made me feel like I needed a better answer and until I had that answer, my feelings weren't something I should bother anyone else with. No problem was big enough to ponder too long about. What would anyone do? I had everything. What would anyone say? I had said it all. I still think there's a small part of me that thinks I'm making all this up, that I have nothing to feel bad about, that I'm not trying hard enough, that maybe I'm over reacting. Old habits die hard. It takes me feeling my worst to make myself believe that it's bad enough to take seriously. And no matter how many things I have, how nice to me people are because of my dad, how nice to me people are because they love and care about me... if I feel a certain way, a certain not nice way, then how much can rationally trying to explain these things to myself do? Shouldn't I instead get up and try and fix things? And if I can't do that for myself? Shouldn't I ask for help? . . . #mentalhealth #privilege #depression #repression #divorce #sexualabuse #letstalk #betterlatethannever #letitout #depressionhelp #askforhelp

A post shared by Ira Khan (@khan.ira) on

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aamir khanIra Khan
News Summary - Ira Khan Reveals She Was Sexually Abused At The Age Of 14
Next Story