Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആമിർ ഖാന്റെ മകളുടെ വിവാഹ നിശ്ചയം; വീഡിയോ പങ്കുവെച്ച് നൂപുർ ശിഖർ

text_fields
bookmark_border
ഇറ്റലിയിൽ നടന്ന ഫിറ്റ്നസ് മത്സരത്തിനിടെയാണ് നൂപൂർ ഇറയുടെ കൈകളിൽ മോതിരം അണിഞ്ഞത്
Ira Khan beams with joy with beau Nupur Shikhare as she flaunts her ring in new VIDEO
cancel

സിനിമയിൽ അരങ്ങേറ്റം കുറിച്ചിട്ടില്ലെങ്കിലും നടൻ അമിർ ഖാന്റെ മകൾ ഇറ ബോളിവുഡ് കോളങ്ങളിൽ വലിയ ചർച്ചയാവാറുണ്ട്. ഈ ഇടക്കായിരുന്നു ഇറയും ഫിറ്റ്നസ് പരിശീലകനുമായ നൂപുർ ശിഖറിന്റേയും വിവാഹ നിശ്ചയം നടന്നത്. കുടുംബാംഗങ്ങളുടെ അസാന്നിധ്യത്തിലായിരുന്നു താരപുത്രിയുടെ വിരലിൽ നൂപുർ മോതിരം അണിയിച്ചത്. പിന്നീട് ഈ വീഡിയോ ഇരുവരും ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ ഇറയുടെ കൈകളിൽ അണിഞ്ഞ മോതിരത്തിന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നൂപുർ ശിഖർ. ഇറക്കൊപ്പമുള്ള വീഡിയോയും ചിത്രങ്ങളും നൂപുർ പങ്കുവെച്ചിട്ടുണ്ട്. താരങ്ങൾക്ക് ആശംസയുമായി ആരാധകർ എത്തിയിട്ടുണ്ട്.

ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹത്തിനായി ഒരുങ്ങുന്നത്. ഇറയും നൂപുറും പ്രണയത്തിലാണെന്നു വാർത്ത പ്രചരിക്കാൻ തുടങ്ങിയിട്ട് ഏറെനാളായി .ഫിറ്റന്സ് പരിശീലകനാണ് നൂപുർ. വിഷാദരോഗം ബാധിച്ച സമയത്ത് ഇറയെ ജീവിതത്തിലേക്ക് തിരികെയെത്താൻ സഹായിച്ചത് നൂപുറുമായുള്ള സൗഹൃദമായിരുന്നു. ആമിർ ഖാന് ആദ്യ ഭാര്യ റീന ദത്തയിലുള്ള മകളാണ് ഇറ.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ira Khan beams with joy with beau Nupur Shikhare as she flaunts her ring in new VIDEO
Next Story