ലഹരി മാഫിയക്കെതിരായ സന്ദേശവുമായി ‘ഇന്‍റർവെൽ’ പ്രദർശനത്തിനെത്തുന്നു
text_fieldsവിദ്യാലയങ്ങളിൽ പിടിമുറുക്കുന്ന ലഹരി മാഫിയക്കെതിരെ ശക്തമായ പ്രമേയവുമായി ‘ഇന്‍റർവെൽ’ പ്രദർശനത്തിനെത്തുന്നു. പി. മുസ്തഫയാണ് ചിത്രത്തിന്‍റെ സംവിധായകൻ. ഗോൾഡൻ മീഡിയ പ്രസന്‍റ് സിന്‍റെ ബാനറിൽ അൻസിൽ ബാബുവാണ് നിർമ്മിച്ചത്.
സ്കൂളിലെ അസംബ്ലിക്കിടയിൽ ഒൻപതാം ക്ലാസുകാരിയായ അനാമിക കുഴഞ്ഞു വീഴുന്നതിലൂടെയാണ് ‘ഇന്‍റർവെൽ’ ആരംഭിക്കുന്നത്. വിദ്യാലയങ്ങളിലെ ലഹരി മാഫിയയുടെ കണ്ണികൾ സ്റ്റുഡന്‍റ് പൊലീസ് കാഡറ്റുകളിലൂടെ മുറിച്ചു മാറ്റാൻ കഴിയുമെന്ന സന്ദേശം ചിത്രം പറഞ്ഞു വെയ്ക്കുന്നു.
മോഹൻ ദാസ് വേങ്ങേരിയുടേതാണ് കഥ. തിരക്കഥ- സംഭാഷണം ഡുഡു ഭരത്, ഷനീദ് ഭഗവതിക്കാവിൽ എന്നിവർ ചേർന്നാണ് രചിച്ചത്. നീന്തൽ താരം അബിൻ കെ. ബാബു, ചൈതന്യ കൃഷ്ണ, ട്രിനീഷ്യ ഈഡിൽ, അനഘ അമൽ ജിത്തു, ജിബിൻ ജോണി, ഷിബു നിർമ്മാല്യം, ഷർലറ്റ് മണി, അജിത നമ്പ്യാർ, അഡ്വ. മിനി, മോഹൻദാസ് വേങ്ങേരി, നയന, മായ, രഞ്ജുഷ എന്നിവരാണ് അഭിനേതാക്കൾ.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: ജയശ്രീ, മിനി ദിനേശ്, ക്യാമറ: ഉണ്ണി നീലഗിരി, എഡിറ്റിങ്: അബി, ഗാനരചന - സംഗീതം: അബ്ദുൽ നാസർ, ആലാപനം: ജിൽന ഷിബിൻ, അബ്ദുൽ നാസർ, അസോസിയേറ്റ് ഡയറക്ടേഴ്സ്: ബിജു കൃഷ്ണ, ബിഞ്ചു ജോസഫ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: പ്രശാന്ത് കക്കോടി, പ്രൊഡക്ഷൻ കൺട്രോളർ: പി.കെ മോഹനൻ, പി.ആർ.ഒ: നാസർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

