Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഗോവ ചലച്ചിത്ര മേളയിൽ...

ഗോവ ചലച്ചിത്ര മേളയിൽ ഇന്ത്യൻ പനോരമ വിഭാഗത്തിന് തുടക്കം

text_fields
bookmark_border
ഗോവ ചലച്ചിത്ര മേളയിൽ ഇന്ത്യൻ പനോരമ വിഭാഗത്തിന് തുടക്കം
cancel

പ​നാ​ജി: ഗോ​വ​യി​ൽ തു​ട​ങ്ങി​യ ഇ​ന്ത്യ​യു​ടെ രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര മേ​ള​യി​ൽ (ഐ.​എ​ഫ്.​​എ​ഫ്.​ഐ) ഇ​ന്ത്യ​ൻ പ​നോ​ര​മ വി​ഭാ​ഗ​ത്തി​ന് തു​ട​ക്കം. ഫീ​ച്ച​ർ ഫി​ലിം വി​ഭാ​ഗ​ത്തി​ൽ ന​ടി​യും നി​ർ​മാ​താ​വു​മാ​യ ഐ​മി ബ​റു​വ​യു​ടെ 'സെം​ഖോ​ർ', നോ​ൺ ഫീ​ച്ച​ർ ഫി​ലിം വി​ഭാ​ഗ​ത്തി​ൽ രാ​ജീ​വ് പ്ര​കാ​ശി​‍െൻറ 'വേ​ദ് ദ ​വി​ഷ​ന​റി' എ​ന്നി​വ​യാ​ണ്​ പ്ര​ദ​ർ​ശി​പ്പി​ച്ച​ത്. ആ​കെ 25 ഫീ​ച്ച​ർ ഫി​ലി​മു​ക​ളും 20 നോ​ൺ ഫീ​ച്ച​ർ ഫി​ലി​മു​ക​ളും ഇൗ ​വി​ഭാ​ഗ​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കും. കേ​ന്ദ്ര വാ​ർ​ത്ത വി​ത​ര​ണ പ്ര​ക്ഷേ​പ​ണ മ​ന്ത്രി അ​നു​രാ​ഗ് താ​ക്കൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ല​ച്ചി​ത്ര നി​ർ​മാ​താ​വും ന​ട​നു​മാ​യ എ​സ്.​വി. രാ​ജേ​ന്ദ്ര സി​ങ്​ ബാ​ബു അ​ധ്യ​ക്ഷ​നാ​യി.

ഐ​മി ബ​റു​വ​യു​ടെ 'സെം​ഖോ​ർ' ആ​ദ്യ ദി​മാ​സ ഭാ​ഷാ​ചി​ത്ര​മാ​ണ്. അ​സ​മി​ലെ ദി​മാ​സ സ​മു​ദാ​യ​ങ്ങ​ൾ​ക്കി​ട​യി​ൽ പ്ര​ചാ​ര​ത്തി​ലു​ള്ള ഭാ​ഷ പ​ഠി​ച്ച്​ സി​നി​മ​യെ​ടു​ത്ത ബ​റു​വ, ഉ​ദ്ഘാ​ട​ന ചി​ത്ര​മാ​യി ത​‍െൻറ സി​നി​മ തി​ര​ഞ്ഞെ​ടു​ത്ത​തി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്നു പ​റ​ഞ്ഞു. ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഫീ​ച്ച​ർ ഫി​ലിം വി​ഭാ​ഗ​ത്തി​ൽ ഓ​സ്​​ക​ർ അ​വാ​ർ​ഡി​നു​ള്ള ഇ​ന്ത്യ​യു​ടെ എ​ൻ​ട്രി​യാ​യ ത​മി​ഴ് സി​നി​മ 'കൂ​ഴ​ങ്ങ​ൾ' (പെ​ബി​ൾ​സ്) പ്ര​ദ​ർ​ശി​പ്പി​ക്കും. ര​ഞ്​​ജി​ത്ത്​ ശ​ങ്ക​റി​‍െൻറ 'സ​ണ്ണി', ജ​യ​രാ​ജി​‍െൻറ 'നി​റ​യെ ത​ത്ത​ക​ളു​ള്ള മ​രം' എ​ന്നി​വ​യും പ്ര​ദ​ർ​ശി​പ്പി​ക്കും. മേ​ള​യു​ടെ 52ാമ​ത് പ​തി​പ്പ് ന​വം​ബ​ർ 28 വ​രെ നീ​ണ്ടു​നി​ൽ​ക്കും. കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഹൈ​ബ്രി​ഡ്​ ഫോ​ർ​മാ​റ്റി​ലാ​ണ്​ മേ​ള.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iffiIFFI Goaiffi 2021
News Summary - international film festival of india starts in goa
Next Story