ഫ്രാൻസിസ് മാർപാപ്പയുടെ മരണശേഷം 'കോൺക്ലേവിന്' ആരാധകർ ഏറെ; കാരണമിതാണ്
text_fieldsഫ്രാൻസിസ് മാർപാപ്പയുടെ മരണത്തെത്തുടർന്ന് 2024ൽ പുറത്തിറങ്ങിയ 'കോൺക്ലേവ്' സിനിമ കാണുന്നവരുടെ എണ്ണം വർധിച്ചു. സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളിൽ നിരവധി പേരാണ് ഇതുവരെ ചിത്രം കണ്ടതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 283 ശതമാനമാണ് വർധനവ് ഉണ്ടായത്. ഫ്രാൻസിസ് മാർപാപ്പയുടെ മരണദിവസം മാത്രം കാഴ്ചക്കാരുടെ എണ്ണം 6.9 ദശലക്ഷം കടന്നിരുന്നു. വരാനിരിക്കുന്ന പേപ്പൽ കോൺക്ലേവിനായി കത്തോലിക്കാ സഭ തയ്യാറെടുക്കുമ്പോൾ, വത്തിക്കാന്റെ അടച്ചിട്ട വാതിലുകൾക്ക് പിന്നിൽ എന്താണ് സംഭവിക്കുന്നതെന്ന് കാണാൻ കൂടുതൽ പ്രേക്ഷകർ കോൺക്ലേവ് കാണുന്നു.
എഡ്വേർഡ് ബെർഗർ സംവിധാനം ചെയ്ത് റാൽഫ് ഫിയന്നസ്, സ്റ്റാൻലി ടുച്ചി, ഇസബെല്ല റോസെല്ലിനി എന്നിവർ അഭിനയിച്ച കോൺക്ലേവ് അന്താരാഷ്ട്ര തലത്തില്‍ വിവിധ ചലച്ചിത്ര മേളകളില്‍ നിരൂപക പ്രശംസ നേടിയിരുന്നു. മികച്ച ചിത്രം, മികച്ച നടൻ, മറ്റ് നിരവധി പ്രധാന വിഭാഗങ്ങൾക്കുള്ള അക്കാദമി അവാര്‍ഡ് നോമിനേഷനുകൾ ഈ ചിത്രം നേടിയിരുന്നു. ആമസോണ്‍ പ്രൈം വിഡിയോയിലും ഇന്ത്യയിലെ വിവിധ പി.വി.ഒ.ഡി പ്ലാറ്റ്‌ഫോമുകളിലും കോൺക്ലേവ് നിലവിൽ ലഭ്യമാണ്.
കത്തോലിക്കാ സഭക്കുള്ളിൽ ഉടൻ സംഭവിക്കാൻ കോണ്‍ക്ലേവിന്‍റെ വിശദാംശങ്ങളും മറ്റുമാണ് ചിത്രത്തിലേക്ക് വീണ്ടും പ്രേക്ഷകരെ ആകര്‍ഷിക്കുന്നത് എന്നാണ് പൊതുവില്‍ വിലയിരുത്തപ്പെടുന്നത്. ഇപ്പോൾ പ്രൈം വിഡിയോയിൽ യു.എസിൽ ഏറ്റവുമധികം ആളുകൾ കണ്ട രണ്ടാമത്തെ ചിത്രമാണ് കോൺക്ലേവ്.
അതേ സമയം വത്തിക്കാന്റെ പശ്ചാത്തലത്തിൽ 2019ൽ പുറത്തിറങ്ങിയ നെറ്റ്ഫ്ലിക്സിലെ 'ദി ടു പോപ്സ്' എന്ന ചിത്രത്തിനും കാഴ്ചക്കാരുടെ എണ്ണം വർധിച്ചുവെന്നാണ് വിവരം. അതേ സമയം ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരചടങ്ങുകൾ റോമിലെ മേരി മജോറാ ബസലിക്കയിൽ കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. വിവിധ രാഷ്ട്രത്തലവൻമാർ അടക്കം രണ്ടര ലക്ഷത്തോളം പേരാണ് പോപ്പിന് വിട ചൊല്ലാൻ സെന്‍റ് പീറ്റേഴ്സ് ബസലിക്കയിലെത്തിയത്. ഇന്ത്യയില്‍ നിന്നും രാഷ്ട്രപതി ദ്രൗപതി മുര്‍മൂവും പ്രതിനിധി സംഘവും പങ്കെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

