Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലയാളത്തിലെ ആദ്യ സമ്പൂര്‍ണ വെബ് സീരീസ്​ 'ഇൻസ്റ്റഗ്രാമം' നീ സ്​ട്രീമിൽ; റിലീസ്​ ഡേറ്റ്​ പുറത്തുവിട്ടു

text_fields
bookmark_border
മലയാളത്തിലെ ആദ്യ സമ്പൂര്‍ണ വെബ് സീരീസ്​ ഇൻസ്റ്റഗ്രാമം നീ സ്​ട്രീമിൽ; റിലീസ്​ ഡേറ്റ്​ പുറത്തുവിട്ടു
cancel

മലയാളത്തിലെ ആദ്യ സമ്പൂര്‍ണ വെബ് സീരിസായ ഇന്‍സ്റ്റഗ്രാമം 22 ന് റിലീസ് ചെയ്യുന്നു. അണ്ടിപ്പാറ എന്ന ഗ്രാമം, അവിടയുളള കുറെ നിഷ്‌കളങ്കരായ മനുഷ്യരും അവരുടെ ജീവിതവും നര്‍മ്മത്തില്‍ ചാലിച്ച് അവതരിപ്പിക്കുകയാണ് ഇന്‍സ്റ്റഗ്രാമം എന്ന വെബ് സീരീസിലൂടെ. ബി.ടെക് സിനിമയിലൂടെ ശ്രദ്ധേയനായ മൃദുല്‍ നായരാണ് സംവിധാനം നിര്‍വഹിക്കുന്നത്. ഇന്‍സ്റ്റഗ്രാമം ഒടിടി പ്ലാറ്റ്​ഫോമായ നീ സ്ട്രീം വഴി ഫെബ്രുവരി 22 ന് റിലീസ് ചെയ്യും.

പതിനാല് എപ്പിസോഡുകളാണ് ഈ സീരിസിലുളളത്. ദീപക് പറമ്പോല്‍, സുബീഷ് സുധി, ബാലു വര്‍ഗീസ്, അര്ജ്ജുന്‍ അശോകന്‍, ഗണപതി, സാബു മോന്‍, അലന്‍സിയര്‍, ഗായത്രി അശോക്, ജിലു ജോസഫ് എന്നിവരാണ് ഇതിലെ പ്രധാന താരങ്ങള്‍. ഒപ്പം സണ്ണി വെയ്ന്‍,സിദ്ധാര്ത്ഥ് മേനോന്‍, സാനിയ അയ്യപ്പന്‍ തുടങ്ങിയവര്‍ അതിഥി താരങ്ങളായും എത്തുന്നുണ്ട്. നേരത്തെ ഈ കൂട്ടുകെട്ടില്‍ പിറന്ന റിട്ടേണ്‍ എന്ന ആല്‍ബം സമൂഹ മാധ്യമങ്ങളില്‍ അടക്കം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇന്‍സ്റ്റഗ്രാമം വെബ്ബ് സീരീസി​െൻറ ചിത്രീകരണത്തിനിടെയായിരുന്നു ഈ ആല്‍ബവും ഷൂട്ട് ചെയ്തത്. ഇന്‍സ്റ്റഗ്രാമത്തി​െൻറ ടീസറും ശ്രദ്ധ നേടിയിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - INSTAGRAAMAM web series to release in nee stream
Next Story