Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ദ്രൻസ് പ്രധാന വേഷത്തിലെത്തുന്ന 'ജാക്സൺ ബസാർ യൂത്ത്' -ചിത്രീകരണം തുടങ്ങി

text_fields
bookmark_border
സംവിധായകൻ സകരിയയാണ് ചിത്രം നിർമിക്കുന്നത്
jackson bazar youth
cancel

ഷമല്‍ സുലൈമാന്‍ സംവിധാനം ചെയ്യുന്ന ഫാമിലി ത്രില്ലര്‍ ചിത്രം 'ജാക്‌സണ്‍ ബസാര്‍ യൂത്ത്' പേരാമ്പ്രയില്‍ ചിത്രീകരണം തുടങ്ങി. സംവിധായകൻ സകരിയയാണ് ചിത്രം നിർമിക്കുന്നത്. ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ലുക്ക്മാന്‍, ചിന്നു ചാന്ദ്‌നി, അഭിരാമി തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് ഉസ്മാന്‍ മാരാത്ത് ആണ്. ഡോ. സല്‍മാന്‍ അഹമ്മദ് ഷാഫി, അഡ്വക്കേറ്റ് സക്കരിയ തുടങ്ങിയവര്‍ കോ-പ്രൊഡ്യൂസര്‍മാരും ഹാരിസ് ദേശം (ഇമാജിന്‍ സിനിമാസ്), പി.ബി അനീഷ് എന്നിവര്‍ ലൈന്‍ പ്രൊഡ്യൂസര്‍മാരുമാണ്.

ക്യാമറ: കണ്ണന്‍ പട്ടേരി, എഡിറ്റര്‍: അപ്പു ഭട്ടതിരി, ആര്‍ട്ട്: അനീസ് നാടോടി, സംഗീതം: ഗോവിന്ദ് വസന്ത, മേക്കപ്പ്: ഹക്കീം കബീര്‍, എക്‌സി. പ്രൊഡ്യൂസര്‍: അമീന്‍ അഫ്‌സല്‍, ഷംസുദ്ധീന്‍ എം, കണ്‍ട്രോളര്‍: റിന്നി ദിവാകരന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ഗിരീഷ് അത്തോളി, അനീഷ് നന്തിപുലം, സ്റ്റില്‍സ്: രോഹിത്, ഡിസൈന്‍: പോപ് കോണ്‍ക്രിയേറ്റീവ്‌സ്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Indrans's 'Jackson Bazaar Youth' Movie has started
Next Story