Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഇന്ദ്രന്‍സ് ഇനി...

ഇന്ദ്രന്‍സ് ഇനി 'വേലുക്കാക്ക'

text_fields
bookmark_border
ഇന്ദ്രന്‍സ് ഇനി വേലുക്കാക്ക
cancel

ന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ അശോക് ആര്‍. കലീത്ത കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമ 'വേലുക്കാക്ക'യുടെ ചിത്രീകരണം പാലക്കാട് തുടങ്ങി. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ദ്രൻസ് ഫേസ്ബുക്കിൽ പങ്കുവെച്ചു.


പി.ജെ.വി ക്രിയേഷന്‍സിന്‍റെ ബാനറില്‍ സിബി വര്‍ഗ്ഗീസ് പുല്ലൂരുത്തിക്കരി നിർമിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം ഷാജി ജേക്കബാണ്. സത്യന്‍ എം.എ. തിരക്കഥ സംഭാഷണമെഴുതുന്നു. മുരളി ദേവ്, ശ്രീനിവാസ് മേമുറി എന്നിവരുടെ വരികള്‍ക്ക് റിനില്‍ ഗൗതം, യുനുസ്യോ സംഗീതം പകരുന്നു.

എഡിറ്റര്‍ ഐജു എം.എ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -ചെന്താമരാക്ഷന്‍, പ്രൊഡക്ഷന്‍ ഡിസെെനര്‍ -പ്രകാശ് തിരുവല്ല, കല-സന്തോഷ് വെഞ്ഞാറമൂട്, മേക്കപ്പ്-അഭിലാഷ്, വസ്താലങ്കാരം-ഉണ്ണി കൊട്ടേക്കാട്ട്, സ്ക്രിപ്റ്റ് സപ്പോര്‍ട്ട്-ദിലീപ് കുറ്റിച്ചിറ, സ്റ്റില്‍സ്-രാംദാസ് മാത്തൂര്‍, വാര്‍ത്ത പ്രചാരണം- എ.എസ്. ദിനേശ്.

Show Full Article
TAGS:velukkakka indrans 
Next Story