Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightവൈകാരിക നിമിഷങ്ങളിൽ...

വൈകാരിക നിമിഷങ്ങളിൽ ഇന്ദ്രൻസ്; ആശാൻ രണ്ടാം വാരത്തിലേക്ക്...

text_fields
bookmark_border
വൈകാരിക നിമിഷങ്ങളിൽ ഇന്ദ്രൻസ്; ആശാൻ രണ്ടാം വാരത്തിലേക്ക്...
cancel
camera_alt

ഇന്ദ്രൻസ്

ഇന്ദ്രൻസിനെ പ്രധാന കഥാപാത്രമാക്കി ജോൺ പോൾ ജോർജ് ഒരുക്കിയ ചിത്രം ആശാൻ വിജയകരമായ രണ്ടാം വാരത്തിലേക്ക്. ദുൽഖറിന്‍റെ വേഫെറർ ഫിലിംസിനൊപ്പം ചേർന്ന് ഗപ്പി സിനിമാസ് അവതരിപ്പിക്കുന്ന ചിത്രം നിർമിച്ചത് ജോൺ പോൾ ജോർജ്, അന്നം ജോൺ പോൾ, സൂരജ് ഫിലിപ്പ് ജേക്കബ് എന്നിവർ ചേർന്നാണ്.

വൈകാരിക മുഹൂർത്തങ്ങളിലൂടെ കടന്നു പോകുന്ന ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്. സിനിമക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ചിത്രം ആദ്യാവസാനം ഏറെ രസകരമായി കണ്ടിരിക്കാവുന്ന ഗംഭീര ഫീൽ ഗുഡ് കോമഡി ഡ്രാമ ആയാണ് കഥ പറയുന്നത്. സാമൂഹിക പ്രസക്തിയുള്ള ഒട്ടേറെ വിഷയങ്ങൾ ചിത്രത്തിൽ വളരെ രസകരമായി ചർച്ച ചെയ്യുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്.

ഇന്ദ്രൻസ്, ജോമോൻ ജ്യോതിർ എന്നിവർ ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ടൈറ്റിൽ വേഷം ചെയ്ത ഇന്ദ്രൻസിന്റെ ഗംഭീര അഭിനയ മുഹൂർത്തങ്ങൾ നിറഞ്ഞ ചിത്രത്തിൽ, ജോമോൻ ജ്യോതിറും തന്റെ കരിയർ ബെസ്റ്റ് പ്രകടനമാണ് നൽകിയത്. ഇവർക്കൊപ്പം ചിത്രത്തിൽ ശബ്ദ സാന്നിധ്യമായി മെഗാസ്റ്റാർ മമ്മൂട്ടിയും ഭാഗമായിട്ടുണ്ട്. 100 ൽ പരം പുതുമുഖങ്ങളും വേഷമിട്ട ചിത്രത്തിൽ, ഷോബി തിലകനും ബിബിൻ പെരുമ്പിള്ളിയും അബിൻ ബിനോ, മദൻ ഗൗരി എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്യുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indransmalayalam moviesActor IndransEntertainment News
News Summary - Indrans in emotional moments; Aashan enters second week...
Next Story