Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അനുരാഗ് കശ്യപിനൊപ്പം ബോളിവുഡിൽ; ഇതൊരു തുടക്കം മാത്രമെന്ന് സംവിധായകൻ

text_fields
bookmark_border
Indrajith Sukumaran wraps schedule for Anurag Kashyaps untitled project
cancel

ബോളിവുഡിലേക്ക് നടൻ ഇന്ദ്രജിത്തും. അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിലൂടെയാണ് നടന്റെ അരങ്ങേറ്റം. ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായിട്ടുണ്ട്. ഇന്ദ്രജിത്ത് തന്നെയാണ് സോഷ്യൽമീഡിയയിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അനുരാഗ് കശ്യപ് ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിലുള്ള സന്തോഷവും നടൻ പങ്കുവെച്ചിട്ടുണ്ട്. സംവിധായകൻ അനുരാഗ് കശ്യപും ഇന്ദ്രജിത്തിനൊപ്പമുള്ള സിനിമ അനുവം പങ്കുവെച്ചിട്ടുണ്ട്.

'എന്റെ ആദ്യ ഹിന്ദി ചിത്രംഅനുരാഗ് കശ്യപിനെപ്പോലെ പ്രഗത്ഭനായ സംവിധായകനൊപ്പമായതിൽ സന്തോഷം. നിങ്ങളുടെ നിർമാണത്തിലൊരുങ്ങിയ ചിത്രത്തിലെ ഞങ്ങളുടെ അഭിനയം കാണാനുള്ള ആകാംക്ഷയിലാണ് ഞാൻ.നല്ല നാളുകൾക്കായി ആശംസകൾ നേരുന്നു'- എന്നായിരുന്നു ഇന്ദ്രജിത്തിന്റെ വാക്കുകൾ

ഇന്ദ്രജിത്തിനുള്ള അനുരാഗ് കശ്യപിനുള്ള മറുപടി ഇങ്ങനെയായിരുന്നു;'നിങ്ങളോടൊപ്പം പ്രവർത്തിക്കുന്നത് തികച്ചും സന്തോഷകരമായിരുന്നു. നിങ്ങൾ ഒരു മികച്ച നടനും നല്ലൊരു മനുഷ്യനുമാണ്.ഈ ചിത്രത്തിൽ അഭിനയിച്ചതിന് നന്ദി, ഇതൊരു തുടക്കം മാത്രമാണ്. ഹിന്ദി സിനിമയിൽ അഭിനയിക്കുന്ന ഒട്ടുമിക്ക അഭിനേതാക്കളെക്കാളും നന്നായി നിങ്ങൾ ഹിന്ദി സംസാരിക്കുന്നു. ഒപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് ഒരു ഭാഗ്യമായി കാണുന്നു. നിങ്ങളെന്നും എന്റെ ഇളയ സഹോദരനായിരിക്കും ' അനുരാ​ഗ് കശ്യപ് ഇന്ദ്രജിത്തിന്റെ പോസ്റ്റിന് മറുപടിയായി കുറിച്ചു.

ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Indrajith Sukumaran wraps schedule for Anurag Kashyap's untitled project
Next Story